Politics

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ സുനിത കേജ്‌രിവാളും ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറനും കൂടിക്കാഴ്ച നടത്തി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ സുനിത കേജ്‌രിവാളും ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറനും കൂടിക്കാഴ്ച നടത്തി. കേജ്‌രിവാളും ഹേമന്ത് സോറനും ജയിലിൽ കഴിയുന്നതിനിടെയാണ് ഇരുവരും കണ്ടത്. ജാർഖണ്ഡില്‍ നടന്ന അതേ സംഭവമാണ് ഡൽഹിയിൽ ആവർത്തിച്ചതെന്നും ഇതിനെതിരെ ഒരുമിച്ച് പോരാടുമെന്നും കൽപന സോറൻ പറഞ്ഞു.

ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് കേജ്‌രിവാളിനെ ഇ.ഡി കസ്റ്റഡിയിലെടുത്തത്. ജാർഖണ്ഡിലെ 600 കോടിയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിലാണ് ജാർഖണ്ഡ് മുക്തി മോർച്ച നേതാവു കൂടിയായ ഹേമന്ത് സോറനെ അറസ്റ്റു ചെയ്തത്. അറസ്റ്റിനു തൊട്ടുമുൻപു ഹേമന്ത് സോറൻ രാജിവെച്ചതിനാൽ ചംപയ് സോറനാണ് നിലവിൽ ജാർഖണ്ഡിൽ മുഖ്യമന്ത്രി പദം വഹിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top