Kerala

മലയാറ്റൂരിൽ ഇന്ന് മൂന്ന് മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്തു;തീർത്ഥാടകരാണ് മുങ്ങി മരിച്ചത്

മലയാറ്റൂരിൽ വീണ്ടും മരണം. തീർത്ഥാടനത്തിനെത്തിയ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു. ഊട്ടി സ്വദേശികളായ മണി, റൊണാൾഡ് എന്നിവരാണ് മരിച്ചത്. ഉച്ചയോടെയാണ് ദാരുണസംഭവമുണ്ടായത്. മലയാറ്റൂർ താഴത്തെ പള്ളിക്ക് സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു 5 പേരടങ്ങുന്ന തീർത്ഥാടക സംഘം. ഇവരിൽ രണ്ട് പേർ പുഴയിൽ മുങ്ങിപ്പോകുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരിച്ചു.

രാവിലെ തീർത്ഥാടത്തിനെത്തിയ വൈപ്പിൻ സ്വദേശി സനോജ് പുഴയിൽ മുങ്ങി മരിച്ചിരുന്നു.ഇല്ലിത്തോട് പുഴയിൽ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു സിജോ. ഈ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ അകലെവെച്ചാണ് രണ്ടാമത്തെ അപകടം ഉണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top