എറണാകുളത്ത് വൻ മദ്യ വേട്ട,എൺപത്തിയഞ്ച് കുപ്പി മദ്യം പിടികൂടി.എറണാകുളം ഞാറയ്ക്കൽ പൊലീസിന്റെ വൻ മദ്യവേട്ട.വളപ്പ് കളരിക്കൽ വിബീഷന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ എൺപത്തിയഞ്ച് കുപ്പി മദ്യമാണ് പിടികൂടിയത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
അര ലിറ്റർ കുപ്പികളിലായി നിറച്ചുവച്ചിരുന്ന മദ്യമാണ് പൊലീസ് പിടികൂടിയത്.ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി വൈ എസ് പി എൻ.എസ് സലീഷിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.സംഭവവുമായി ബന്ധപ്പെട്ട് ഗ്രീഷ്മ, നിജോഷ് എന്നിവരാണ് പിടിയിലായത്.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)