കാസര്‍ഗോഡ് ഉപ്പളയില്‍ എടിഎമ്മില്‍ നിറക്കാനായി വാഹനത്തില്‍ കൊണ്ടുവന്ന പണം പട്ടാപകല്‍ കവര്‍ന്നു. 50 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.പണം അടങ്ങിയ ബോക്‌സ് വാഹനത്തിന്റെ ഗ്ലാസ് പൊട്ടിച്ച് എടുത്ത് കൊണ്ടുപോവുകയായിരുന്നു.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
സമീപത്തെ എടിഎമ്മില്‍ പണം നിറക്കുന്നതിനിടെയാണ് സ്വകാര്യ വാഹനത്തില്‍ മോഷണം നടന്നത്. വാഹനം നിര്‍ത്തിയ ശേഷം എടിഎമ്മില്‍ കമ്പനി ജീവനക്കാരന്‍ പണം നിറക്കുന്ന സമയത്ത് വാഹനത്തിനടുത്തെത്തിയ മോഷ്ടാവ് ഗ്ലാസ് തകര്‍ത്ത് പണമടങ്ങിയ ബോക്‌സുമായി സ്ഥലം വിടുകയായിരുന്നു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
വാഹനത്തിന്റെ സീറ്റിലായിരുന്നു ബോക്‌സുണ്ടായിരുന്നത്. ഒരു ഉദ്യോഗസ്ഥനും വാഹനത്തിന്റെ ഡ്രൈവറും മാത്രമായിരുന്നു പണം നിറക്കാനെത്തിയത്. സുരക്ഷ ജീവനക്കാരുണ്ടായിരുന്നില്ലെന്നും വിവരമുണ്ട്.
പൊലിസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം ഊര്‍ജിതമാക്കാനാണ് പൊലിസ് നീക്കം
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)