Kerala

പാലാ നഗരസഭ വൈസ് ചെയർമാൻ്റെ വീട്ടിലും കടയിലും ഇൻകം ടാക്സ് റെയ്ഡ്

പാലാ : പാലായിലെ രാഷ്ട്രീയ ഗതികളിൽ ഇനി മുതൽ അടിമുടി മാറ്റം പ്രതീക്ഷിക്കാം. പകപോക്കൽ രാഷ്ട്രീയത്തിൻ്റെ ഭൂമിയായി ഇനി പാലാ മാറുന്നതിൻ്റെ സൂചനകളാണ് ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങൾ.

പാലാ നഗരസഭ വൈസ് ചെയർമാൻ ബിജു മാത്യൂസിൻ്റെ ഭവനത്തിലും കടയിലും ഒരുമിച്ചാണ് റെയ്ഡ് നടക്കുന്നത്. മൂന്ന് വീതം ഉദ്യോഗസ്ഥരാണ് വീട്ടിലും സാന്തോം കോമ്പ്ളക്സിലെ കടയിലും റെയിഡിൽ മേൽനോട്ടം വഹിക്കുന്നത്.

എന്നാൽ മടിയിൽ കനമുള്ളവന് വഴിയിൽ പേടിച്ചാൽ മതിയെനാണ് ഇതിനെ കുറിച്ച് വൈസ് ചെയർമാൻ ബിജു മാത്യൂസ് പ്രതികരിച്ചത്. എൻ്റെ ബിസിനസ് അടക്കമുള്ള എല്ലാ കാര്യങ്ങളും നിയമാനുസൃതമായാണ് നടന്ന് വരുന്നത്. താൻ മുൻസിപ്പൽ ആഫീസിലായിരുന്നപ്പോഴാണ് റെയ്ഡ് നടക്കുന്ന വിവരം അറിഞ്ഞതെന്ന് വൈസ് ചെയർമാൻ പ്രതികരിച്ചത്.

ഇനിയും പല കൗൺസിലർമാർക്കെതിരെയും ഇത് പോലെയുള്ള റെയ്ഡുകൾ വരുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ചില കൗൺസിലർമാരുടെ സാമ്പത്തീക സ്‌റോതസുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇൻകം ടാക്സ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top