കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ ഇന്നലെ (ഏപ്രിൽ2) മൂന്നുപേർ കൂടി പത്രിക നൽകി. ഇതോടെ കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ ഇതുവരെ നാമനിർദേശപത്രിക സമർപ്പിച്ചവരുടെ എണ്ണം അഞ്ചായി. സ്വതന്ത്ര സ്ഥാനാർഥികളായി സന്തോഷ് ജോസഫ്, റോബി എം. വർഗീസ്, സ്‌കറിയ എം.എം. എന്നിവരാണ് വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി മുമ്പാകെ നാമനിർദേശപത്രിക സമർപ്പിച്ചത്.
എസ്.യു.സി.ഐ.(സി) സ്ഥാനാർഥിയായി തമ്പി, സ്വതന്ത്രസ്ഥാനാർഥി ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമൻ വി.എസ്. എന്നിവർ മുമ്പ് പത്രിക സമർപ്പിച്ചിരുന്നു.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
വ്യാഴാഴ്ച (ഏപ്രിൽ 4) വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ വരണാധികാരിയുടെ ഓഫീസിലോ (ജില്ലാ കളക്ടറുടെ ചേംബർ), ഉപവരണാധികാരിയായ ആർ.ആർ. ഡെപ്യൂട്ടി കളക്ടറുടെ കളക്ട്രേറ്റിൽ തന്നെയുള്ള ഓഫീസിലോ പത്രിക നൽകാം. പത്രികകളുടെ സൂക്ഷ്മപരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. ഏപ്രിൽ എട്ടുവരെ നാമനിർദേശ പത്രിക പിൻവലിക്കാം. ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)