Kottayam

രാമപുരം ചിറക്കണ്ടത്ത് കാർ ബൈക്കിലിടിച്ച് അപകടം;മധ്യ വയസ്‌കന്‌ ഗുരുതര പരിക്ക്

പാലാ :രാമപുരം ചിറക്കടത്ത് ബാക്കിൽ കാറിടിച്ച് മധ്യവയസ്ക്കന്  ഗുരുതര പരിക്ക്.വള്ളിച്ചിറ സ്വദേശി സെബാസ്ററ്യൻ (55)നാണു പരിക്കേറ്റത്.  ചിറകണ്ടം എരിമറ്റം കവലയിലാണ് അപകടമുണ്ടായത്.ഏതാനും ആഴ്ച മുമ്പ് ഇതേ ബി ഭഗത്ത് വച്ചാണ് രാമപുരം കോളേജിലെ വിദ്യാർത്ഥി അപകടത്തിൽ പെട്ട് മരണമടഞ്ഞത്.കാർ യാത്രക്കാരായ സജിത്ത് (21)’അമ്മ സുമ (42) എന്നിവർക്കും പരിക്കേറ്റു.

ബൈക്കിന്റെ പിറകിൽ കാർ ഇടിക്കുകയായിരുന്നു .ഇടിയുടെ ആഘാതത്തിൽ ബൈക്ക് കാറിന്റെ ഉള്ളിൽ ആവുകയും കുറെ ദൂരം മുന്നോട്ടു പോവുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു.ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ ആശുപത്രിയിലാക്കിയിട്ടുണ്ട്.ഈ ഭാഗത്ത് നിരന്തരമായി നടക്കുന്ന അപകടങ്ങൾ അധികാരികളുടെ ശ്രദ്ധ പതിയണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top