Kerala

പുലിയന്നൂരിൽ ട്രാഫിക് ക്രമീകരണത്തിൽ നേരിയ മാറ്റം. മരിയൻ ബസ് സ്റ്റോപ്പ് പുനസ്ഥാപിച്ചു. പാലം ഭാഗത്ത് താത്കാലിക റൗണ്ടാന സ്ഥാപിക്കും. കാഴ്ച്ച മറയ്ക്കുന്ന പാരപ്പെറ്റ് പൊളിച്ചു നീക്കും

 

പാലാ: ഏതാനും ദിവസം മുൻപ് ഏറ്റുമാനൂർ -പാലാ സംസ്ഥാന പാതയിൽ പുലിയന്നൂർ പാലം ജംഗ്ഷനിൽ നടപ്പാക്കിയ താത്കാലിക ട്രാഫിക് ക്രമീകരണത്തിൽ ഭേദഗതി വരുത്തി.ഏറ്റുമാനൂർ ഭാഗത്തേയ്ക്കുണ്ടായിരുന്ന മരിയൻ ബസ് സ്റ്റോപ്പ് പുനസ്ഥാപിച്ചു.ഏറ്റുമാനൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ നിലവിലുള്ള പ്രകാരം വൺവേ ആയി തന്നെ പോകണം.

പാലാ ഭാഗത്തേയ്ക്കുള്ള മരിയൻ ബസ് സ്റ്റോപ്പ് റെസ്റ്റ് ഹൗസ് ഭാഗത്തേയ്ക്ക് മാറ്റി സ്ഥാപിക്കും -പുലിയന്നൂർ പാലത്തിൽ ഉള്ള കാഴ്ച്ച മറയ്ക്കുന്ന കോൺക്രീററ് പാരപ്പെറ്റ് നീക്കം ചെയ്ത് ഇവിടെ പരീക്ഷണാടിസ്ഥാനത്തിൽ താത്കാലിക റൗണ്ടാന തയ്യാറാക്കി ഗതാഗതക്രമീകരണം നടപ്പാക്കും’
പുതിയ ജംഗ്ഷൻ ഡിസൈൻ ലഭിക്കുന്ന മുറയ്ക്ക് സ്ഥിരം റൗണ്ടാനയും ഡിവൈഡറും പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കും.
പുലിയന്നൂർ ജംഗ്ഷൻ അപകടരഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഭാഗത്ത് താത്കാലിക ക്രമീകരണം ഏർപ്പെടുത്തിയതെന്നും ബസ് സ്റ്റോപ്പ് ഇല്ലാതായതിനെ തുടർന്നുള്ള പരാതികൾ പരിഹരിക്കുന്നതിനാണ് ഇപ്പോൾ ചില ഭേദഗതികൾ നടപ്പാക്കിയിരിക്കുന്നതെന്നും ചെയർമാൻ ഷാജു തുരുത്തൻ പറഞ്ഞു. അപാകതകൾ ഉണ്ടെങ്കിൽ വീണ്ടും ചർച്ച ചെയ്ത് പരിഹരിക്കും.

ബസ് സ്റ്റോപ്പ് പുനസ്ഥാപിച്ച് രോഗീ സൗഹൃദ നിലപാട് നടപ്പാക്കിയ അധികൃതരെ മരിയൻ ആശുപത്രി അധികൃതർ അനുമോദിച്ചു.പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ എൻജിനീയറിംഗ് വിഭാഗവും സ്ഥലത്തെത്തി ക്രമീകരണങ്ങൾ വിലയിരുത്തി.വേഗനിയന്ത്രണത്തിനായി റംബിൾ സ്ടിപ്പുകൾ (വേഗനിയന്ത്രണ തടയണകൾ ) സ്ഥാപിക്കുവാനും തീരുമാനമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top