Kerala

കടനാട്‌ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കിയപ്പോൾ;ഏറെ കൃതാർത്ഥതയോടെ മുൻ കടനാട്‌ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ രാജു.

കോട്ടയം :പാലാ :കടനാട്‌ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബ ആരോഗ്യ കേന്ദ്രമായി ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്തപ്പോൾ ഏറെ സന്തോഷിച്ച ജന പ്രതിനിധികളിൽ ഒരാളാണ് കടനാട്‌ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ രാജു.താൻ പ്രസിഡണ്ട് ആയിരുന്നപ്പോളാണ് കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ 99 ശതമാനം നിർമ്മാണ ജോലികളും പൂർത്തീകരിക്കാൻ സാധിച്ചത്.

2019 ൽ ജെയ്‌സൺ പുത്തൻകണ്ടം പ്രസിഡണ്ട് ആയിരുന്നപ്പോഴാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണ ജോലികൾ തുടങ്ങി വച്ചത്.2020 ൽ ഉഷാ രാജുവിന്റെ ശക്തമായ നേതൃത്വത്തിലാണ് എൽ ഡി എഫ് തെരെഞ്ഞെടുപ്പിനെ നേരിട്ടതും.ഗ്രാമ പഞ്ചായത്തിൽ ഭൂരിപക്ഷത്തോടെ ഭരണം പിടിച്ചെടുത്തതും .അന്ന് എൽ ഡി എഫിനായി മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളുടെയും ഫ്ളക്സ് ബോർഡിൽ ഉഷാ രാജു സ്ഥാനം പിടിച്ചിരുന്നു .ഉഷാ രാജുവിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായയും നാട്ടിലെ സ്വീകാര്യതയും എല്ലാവര്ക്കും വേണമായിരുന്നു.

ആദ്യ ടേമിൽ പ്രസിഡന്റായ ഉഷ രാജു കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണ പുരോഗതി എല്ലാ ദിവസങ്ങളിലും വിലയിരുത്തി കൊണ്ടായിരുന്നു മുന്നോട്ടു നീങ്ങിയിരുന്നത്.അതിന്റെ ഗതികളിൽ  വരുന്ന തടസ്സങ്ങൾ നീക്കുവാൻ കോട്ടയത്തും ;തിരുവനന്തപുരത്തും നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നു.എല്ലാ ആഴ്ചകളിലും ഉദ്യോഗസ്ഥരുമായുള്ള ചർച്ചകളിൽ അടുത്ത ആഴ്ചയിലെ പുരോഗതികളും ചർച്ചയായിരുന്നു.കർഷകന്റെ ഭാഷയിൽ പറഞ്ഞാൽ റബ്ബർ തൈ വളർത്തി കൊണ്ട് വരുന്ന പോലെ നിർമ്മാണം പൂർത്തീകരിക്കുവാൻ സാധിച്ചതിലുള്ള സന്തോഷമാണ് ഉഷാ രാജു ഉദ്‌ഘാടനത്തിനു വന്ന കേരളത്തിന്റെ ആരോഗ്യ മന്ത്രി വീണാ ജോർജിന് ഒരു കുടന്ന ചുവപ്പ്  പൂക്കൾ നൽകി സ്വീകരിച്ചത്.ചുവപ്പ് സാരിയണിഞ്ഞു വന്ന് ചുവപ്പ് പൂക്കൾ നൽകിയ മുൻ പ്രസിഡണ്ട് ഉഷാ രാജുവിന് സ്നേഹത്തിൽ പൊതിഞ്ഞ ചുംബനങ്ങൾ നൽകിയാണ് വീണ ജോർജ് യാത്ര പറഞ്ഞത് .ജനങ്ങൾക്കായി ഉഴിഞ്ഞു വച്ച ജീവിത ചരിത്രമുള്ള പൊതു പ്രവർത്തക വീണ ജോർജിന്.,തന്റെ അതെ പാതകളിൽ ചരിക്കുന്ന ഉഷാ രാജുവിന് ചുംബനമല്ലാതെ വേറെന്തു നൽകാൻ.

കുടുംബാരോഗ്യ കേന്ദ്രം തുറന്നപ്പോൾ തുറന്ന മനസോടെ ഉഷാ രാജുവും ചിരിക്കുകയാണ്.ജനാഭിലാഷം പൂർത്തീകരിച്ചതിലുള്ള ചാരിതാർഥ്യച്ചിരി.ആർട്ടിഫിഷ്യൽ ചിരിയുടെ ലോകത്ത് ഈ ജനകീയ ചിരിയുടെ മാനങ്ങൾ ജനങ്ങൾ നേരത്തെ തന്നെ മനസിലാക്കിയിരുന്നതാണ് .അതാണ് യു  ഡി എഫ് കോട്ടയായ കടനാട്ടിൽ എൽ ഡി എഫ് ഭരണം പിടിച്ചെടുക്കാനുള്ള ചാലക ശക്തിയും;മനസ്സിൽ നൈർമല്യവും ചുണ്ടിൽ നിറഞ്ഞ ചിരിയുമായി ഈ ജനകീയ പൊതു പ്രവർത്തക കുതിക്കുകയാണ് ജന ഹൃദയങ്ങൾ കീഴടക്കികൊണ്ട്.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top