Kerala

പാലായിലെ കോൺഗ്രസ് ആഫീസ് അനധികൃതമെന്ന് പാലാ നഗരസഭ:ഉടൻ തന്നെ ഒഴിപ്പിക്കും ചെയർമാൻ ഷാജു വി തുരുത്തൻ

പാലാ :ടൗൺ ഹാൾ കോoപ്ളക്സ് അനധികൃതമായികയ്യേറി പാർട്ടി ഓഫിസ് സ്ഥാപിച്ചു. നഗരസഭ ആരോഗ്യ-റവന്യു – എഞ്ചിനിയറിംഗ് വിഭാഗങ്ങൾ സംയുക്ത പരിശോധനടത്തി കൈയ്യേറ്റം കണ്ടെത്തി :ഒഴിപ്പിക്കുമെന്ന് :ചെയർമാൻ ഷാജു വി തുരുത്തൻ

പാലാ: നഗരസഭയുടെ ടൗൺ ഹാൾ ബിൽഡിംഗിൻ്റെ അടി നിലയിൽ ലേലം ചെയ്ത് നൽകിയിരിക്കുന്ന മുറികൾക്ക് സമീപത്ത് ലേലം ചെയ്താൽ ലക്ഷക്കണക്കിന് രൂപ സെക്യൂരിറ്റിയും വാടകയും ലഭിക്കുന്ന വിസ്തൃതമായ സ്ഥലം ബലമായി കയ്യേറി കോൺഗ്രസ് പതാകയും ഇരിപ്പിടങ്ങളും സ്ഥാപിച്ചിരിക്കുന്നതായി നഗരസഭാ അധികൃതർ പ്രത്യേക പരിശോധനയിൽ കണ്ടെത്തി. അധികൃതരുടെ അന്വേഷണത്തിൽ കോൺഗ്രസിൻ്റെ ടൗൺ മണ്ഡലം ഓഫിസായാണ് ഇത് പ്രവർത്തിച്ച് വരുന്നത് എന്നു കാണുകയുണ്ടായി.

സാധാരണക്കാർ ലക്ഷകണക്കിന് രൂപ സെക്യൂരിറ്റിയും പതിനായിരകണക്കിന് രൂപ വാടകയും നൽകി മുനിസിപ്പൽ മുറികൾ ലേലത്തിൽ പിടിക്കുമ്പോൾ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അനുവാദം ഇല്ലാതെ പൊതു പാസ്സേജ് അടച്ച് കെട്ടിയും പ്രത്യേക ശുചി മാറി നിർമ്മിച്ചുമാണ് പാർട്ടി ഓഫിസ് സ്ഥാപിച്ചിരിക്കുന്നത്.നഗരസഭ ജിവനകാർക്ക് കൃത്യമായി ശമ്പളം പോലും നൽകാൻ നഗരസഭ ബുദ്ധിമുട്ടുമ്പോൾ ഈ കയേറ്റം വഴി ലക്ഷകണക്കിന് രൂപയാണ് നഗരസഭയ്ക്ക് നഷ്ടം വന്നിരിക്കുന്നത്.

മുനിസിപ്പാലിറ്റിക്ക് ലഭിച്ച ഒരു അജ്ഞാത പരാതിയിൽ ഈ വിഷയം കൗൺസിലിൽ ചർച്ച ചെയ്യുകയും അടിയന്തരമായി അവിടുത്തെ മുറികൾ അളന്നു തിരിക്കുവാൻ കൗൺസിൽ തീരുമാനം എടുക്കുകയും ചെയ്തിരുന്നു. അനധികൃത കൈയ്യേറ്റം ഉടൻ ഒഴിപ്പിക്കുമെന്നും നിയമപരമായി ലേലം ചെയ്ത് നൽകുമെന്നും ചെയർമാൻ ഷാജു തുരുത്തൻ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top