Kottayam

കടനാട് പ്രഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി പ്രഖ്യാപിക്കുന്നത് ആരോഗ്യമന്ത്രി വീണാ ജോർജ്;പ്രഖ്യാപനം മാർച്ച് മൂന്നിന്

കോട്ടയം :കടനാട് പ്രഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി പ്രഖ്യാപിക്കുന്ന ചടങ്ങ് മാർച്ച് 3-ാം തീയതി ഞായറാഴ്ച 12 മണിക്ക് നടക്കും. ഉദ്ഘാടന സമ്മേളനത്തിൽ സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിക്കുന്നതും ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജജ് കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ, ഫാമിലി ഹെൽത്ത് സെൻ്റർ ആയി ഉയർത്തുന്ന പ്രഖ്യാപനവും, പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും, വിശിഷ്ട അതിഥികളായി ജോസ് കെ മാണി എം.പി.യും, തോമസ് ചാഴികാടൻ എ.പി.യും, മാണി സി കാപ്പൻ എം.എൽഎയും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. വി. ബിന്ദുവും, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ആരോഗ്യ വകുപ്പിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുക്കും .

ഉദ്ഘാടനചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി. കെ. ബിജു, സെബാസ്റ്റ്യൻ കട്ടക്കൽ, ലാലി സണ്ണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി സോമൻ, സ്ഥിരം സമിതി അധ്യക്ഷരായ ജയ്സി സണ്ണി, ഉഷാ രാജു, മെർലിൻ റൂബി ജെയ്സൺ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ആർ. മധു, സെൻ സി. പുതുപറമ്പിൽ, ബിന്ദു ബിനു, ബിന്ദു ജേക്കബ്, ജയ്സൺ ജോർജ്ജ് പുത്തൻകണ്ടം, സിബി ജോസഫ്, ഗ്രേസി ജോർജ്, ജോസ് പ്ലാശനാൽ, റീത്താ ജോർജ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ആർദ്രകേരളം ജില്ലാ നോഡൽ ഓഫീസർ ഡോ.എ.ആർ. ഭാഗ്യശ്രീ, ആരോഗ്യ കേരളം കൺസൾട്ടന്റ് എൻജിനീയർ രഞ്ജിനി രാജ്, സി. ഡി.എസ് ചെയർപേഴ്സൺ പുഷ്പാ റെജി, കടനാട് പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. വിവേക് മാത്യു പുളിക്കൽ, സെന്റ് അഗസ്റ്റിൻ ഫൊറോന ചർച്ച് വികാരി ഫാ. അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുര, നീലൂർ സഹകരണബാങ്ക് പ്രസിഡന്റ് മാത്യു സിറിയക് ഉറുമ്പുകാട്ട്, എ.വി. റസ്സൽ, പ്രൊഫ. ലോപ്പസ് മാത്യു, കുര്യാക്കോസ് ജോസഫ്, പി.കെ. ഷാജകുമാർ, ബേബി ഉറുമ്പുകാട്ട്, കെ.എ. സെബാസ്റ്റ്യൻ, രാജേഷ് കൊരട്ടിയിൽ, കെ.എസ്. മോഹനൻ, ബിന്നി ചോക്കാട്ട്, ജോസ് കുന്നുംപുറം, മത്തച്ചൻ അരീപ്പറമ്പിൽ, സിബി അഴകൻപറമ്പിൽ എന്നിവർ പങ്കെടുക്കും.

കൃഷിക്കാരും തൊഴിലാളികളും ശരാശരി വരുമാനക്കാരുമായ സാധാരണക്കാർ അധിവസിക്കുന്ന കടനാട് ഗ്രാമപഞ്ചായത്തിലെ പ്രധാന ആരോഗ്യ കേന്ദ്രമാണ് കടനാട് പ്രഥമികാരോഗ്യ കേന്ദ്രം. കടനാട് സെൻ്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി സൗജന്യമായി നൽകിയ സ്ഥലത്താണ് പ്രഥമികാരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഈ ആരോഗ്യ കേന്ദ്രത്തിൽ പ്രതിദിനം ധാരാളം രോഗികളാണ് ഈ സ്ഥാപനത്തെ ആശ്രയിക്കുന്നത്. 2 ഡോക്‌ടർമാർ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 25 ഓളം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്‌തു വരുന്നത്. എന്നാൽ സ്ഥല പരിമിതി രോഗികളേയും ജീവനക്കാരേയും കാലങ്ങളായി ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നം ആയിരുന്നു. ഇതിനുള്ള ശാശ്വത പരിഹാരം എന്ന നിലയിലാണ് പുതിയ കെട്ടിടം എന്ന ആശയം കടനാട് പഞ്ചായത്ത് ഭരണ സമിതി മുന്നോട്ട് പോയതും പലവിധ തടസ്സങ്ങളും നേരിട്ടെങ്കിലും അവയെല്ലാം പരിഹരിച്ച് ഇപ്പോൾ കെട്ടിടം യാഥാർത്ഥമാകുന്നതും.

ആർദ്ര കേരളം വഴി ലഭ്യമായ 1.85 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇപ്പോൾ പണി പൂർത്തിയായിരിക്കുന്നത്. 5720 ചതുരശ്ര അടി വിസ്ത്യതിയിൽ പണി പൂർത്തീകരിച്ചിരിക്കുന്ന കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബ ആരോഗ്യ കേന്ദ്രമായി മാറ്റപ്പെടുകയാണ് കുടുംബ ആരോഗ്യ കേന്ദ്രമായി മാറ്റപ്പെടുന്നതോടുകൂടി ഈ സ്ഥാപനം കൂടുതൽ രോഗി സൗഹ്യദമാകുകയും ഇപ്പോൾ 1 മണി വരെ ലഭിക്കുന്ന സേവനം ഉദ്യോതസ്ഥരുടെ നിയമനമസുസരിച്ച് 6 മണിവരെ ലഭ്യമാക്കുകയും ചെയ്യും. വിശാലമായ ഒ പി, കാത്തിരുപ്പു കേന്ദ്രം, പ്രഥമ പരിശോധന മുറി, ലബോറട്ടറി സേവനങ്ങൾ, ഫാർമസി നിരീക്ഷണ മുറി, ഈ-ഹെൽത്ത് സേവനങ്ങൾ എന്നിവ എല്ലാം സജജീകരിച്ചിട്ടുണ്ട്.

കടനാട് പഞ്ചായത്തിന്റെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന കടനാട്ടിൽ തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ വികസനം സാധ്യമാക്കുന്നതും ഏറെ അഭിമാനകരമാണെന്ന് കടനാട്‌  പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി;വൈസ് പ്രസിഡണ്ട് സോമൻ വി ജി ;ജെയ്‌സി സണ്ണി ;ഉഷാ രാജു;മധു കെ ആർ ;ബിന്ദു ജേക്കബ്ബ് ;സിബി ജോസഫ് ;ഗ്രേസി ജോർജ് ;ജോസ് പ്ലാശനാൽ ;റീത്താ ജോർജ് എന്നിവർ മീഡിയാ സെന്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top