Kottayam

പൂഞ്ഞാർ പള്ളി സംഭവത്തിൽ പയ്യാനിത്തോട്ടം എ.കെ.സി.സി പ്രതിഷേധിച്ചു

കോട്ടയം:പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനപള്ളിയുടെ കോമ്പൗണ്ടിനുള്ളി ൽ വാഹനങ്ങൾ ഉപയോഗിച്ച് അതിക്രമങ്ങൾ സൃഷ്ടിക്കുകയും ആരാധന തടസപ്പെടുത്താൻ ശ്രമിക്കുകയും വൈദികനെ അക്രമിക്കുകയും ചെയ്ത സംഭവത്തിൽ എ.കെ.സി.സി പയ്യാനിത്തോട്ടം പ്രതിഷേധിച്ചു.

ഇങ്ങനെയുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കാനിടവരെരുതെന്നും പോലീസ് കർശന നടപടികൾ എടുക്കണമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത വികാരി ഫാ. തോമസ് കുറ്റിക്കാട്ട് ആവശ്യപ്പെട്ടു.

എ കെ.സി.സി രൂപതാ വൈസ് പ്രസിഡൻ്റ് ജോസ് സെബാസ്റ്റ്യൻ, രൂപതാ സെക്രട്ടി ജോൺസൺ ചെറുവള്ളിയിൽ, ജോഷി പള്ളിപ്പറമ്പിൽ, ജോയി തെക്കേൽ യൂണിറ്റ് പ്രസിഡൻ്റ് ലിബിൻ കല്ലാറ്റ്, അനിൽ വഴക്കുഴ എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top