Kerala

പട്ടാപ്പകൽ പെൺകുട്ടിയെ വഴിയില്‍വച്ച് ബലമായി ബൈക്കില്‍ കയറ്റി തട്ടിക്കൊണ്ടുപോയ യുവാവിനെ പിടികൂടി

കടുത്തുരുത്തി: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി പൂഴിക്കോൽ ലക്ഷംവീട് കോളനിയിൽ കൊടുംന്തല വീട്ടിൽ അഖിൽ കെ.അജി (23) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും, സുഹൃത്തും ചേർന്ന് പത്താം തീയതി കടുത്തുരുത്തി സ്വദേശിനിയായ പെൺകുട്ടിയെ വഴിയില്‍വച്ച് ബലമായി ബൈക്കില്‍ കയറ്റി തട്ടിക്കൊണ്ടുപോവുകയായിരുന്നു.

പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് കടുത്തുരുത്തി സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ ധനപാലൻ, എസ്.ഐ മാരായ സിംഗ് സി. ആർ, റോജിമോൻ, സജിമോൻ എസ്.കെ, സിജോ, എ.എസ്.ഐ ശ്രീലതാമ്മാൾ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top