Kerala

വെള്ളൂർ സർവ്വീസ് സഹകരണ ബാങ്കിലെ വായ്പ കുടിശിഖക്കാരനെ കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്തു;പാലാ കിഴതടിയൂർ ബാങ്കിലും വസ്തു ലേലത്തിന്

 

തലയോലപ്പറമ്പ് :വെള്ളൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത് ദീർഘകാലമായി കുടിശ്ശിഖ വരുത്തിയ ശേഷം സഹകരണ വകുപ്പ് നൽകിയ എല്ലാ അവസരങ്ങളും അവഗണിച്ച് വായ്പത്തുക തിരിച്ചടയ്ക്കാൻ കൂട്ടാക്കാതിരുന്ന വെള്ളൂർ ചേലാട്ട് വീട്ടിൽ ഗോകുൽ ദാസിനെ കോട്ടയം പ്രിൻസിപ്പൽ സബ് കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്തു.

ബാങ്ക് കോട്ടയം പ്രിൻസിപ്പൽ സബ് കോടതിയിൽ ഫയൽ ചെയ്ത വിധി നടത്തിപ്പ് ഹർജിയുടെ തീർപ്പ് കൽപിച്ചു കൊണ്ടുള്ള ഉത്തരവനുസരിച്ചാണ് ഗോകുൽദാസിനെ അറസ്റ്റ് ചെയ്തത്. വെള്ളൂർ സർവീസ് സഹകരണ ബാങ്ക് നിന്നും വായ്പയെടുത്ത് വായ്പ തിരിച്ചടയ്ക്കാൻ ശേഷി ഉണ്ടായിട്ടും യാതൊരു കാരണവശാലും തിരിച്ചടയ്ക്കില്ലെന്ന് ബാങ്കിനെ വെല്ലുവിളിക്കുന്ന സമീപനമാണ് ചില ഇടപാടുകാർ ചെയ്തുകൊണ്ടിരിക്കുന്നത്.

ഇത്തരം ഇടപാടുകാർക്കെതിരെയെല്ലാം കോടതിയെ സമീപിക്കുവാനാണ് ബാങ്ക് ഡയറക്ടർ ബോർഡ് തീരുമാനമെടുത്തിട്ടുള്ളത്.2024 ഏപ്രിൽ മാസത്തിനുള്ളിൽ കുടിശ്ശിഖ തുക പൂർണമായും തിരിച്ചടയ്ക്കാമെന്ന വായ്പക്കാരന്റെ ഉറപ്പിൻമേൽ കോടതി ഇടപാടുകാരന് ജാമ്യം അനുവദിച്ചു. ബാങ്കിന് വേണ്ടി അഡ്വ ജിതിൻ ബോസ് കോടതിയിൽ ഹാജരായി.

പാലാ കിഴതടിയൂർ ബാങ്കിലും നിക്ഷേപർക്ക് പ്രതീക്ഷയുടെ തിളക്കം കൈവന്നു .ഇവിടെ കുടിശിഖ വരുത്തിയവരുടെ വസ്തുക്കൾ ജനുവരി 30 നു ലേലത്തിൽ വയ്ക്കുകയാണ്.മുൻ ഡയറക്ടർ ബോർഡ് മെമ്പര്മാര്ക്കും;രാഷ്ട്രീയ നേതാക്കൾക്കുമാണ് ഇവിടെ ഭീമമായ കുടിശിഖ ഉള്ളത്.എന്നാൽ ഇടതുപക്ഷം ഭരിക്കുന്ന ഈ ബാങ്കിൽ യു  ഡി എഫ് ;ബിജെപി തുടങ്ങിയവർ അഴിമതിക്കെതിരെ സമരങ്ങൾ ഒന്നും നടത്തിയിരുന്നില്ല.ബിജെപി നടത്തിയ സമരവും പാതി വഴിയിൽ ഉപേക്ഷിച്ചെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു .

കുടിശിഖ കിട്ടാനുള്ളവരുടെ പേര് വിവരങ്ങൾ ഫ്ളെക്സ് ബോർഡിൽ പ്രദർശിപ്പിക്കാനും നീക്കം നടക്കുന്നുണ്ട് .ഈയിടെയായി സഹകരണ വകുപ്പിന്റെ നിരീക്ഷകർ ബാങ്ക് ഡയറക്ടർ യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട് .ഇത്രയും കാലം നിങ്ങൾ എവിടെയായിരുന്നെന്നാണ് പുതിയ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ നിരീക്ഷകരോട് ചോദിക്കുന്നത്.സഹകരണ ബാങ്കിൽ നിന്നും ലോണെടുത്ത് കുടിശിഖ വന്നാൽ ബാങ്ക് നിയമപരമായി ഒന്നും ചെയ്യാനില്ലെന്ന് നിയമം വ്യാഖ്യാനിച്ച് ലോൺ തിരിച്ചടയ്ക്കില്ലെന്നു വാശി പിടിക്കുന്ന നിയമ ബോധമുണ്ടെന്നു ഭവിക്കുന്നവർക്കുള്ള മറുപടിയാണ് ഇന്നലെ വെള്ളൂർ ബാങ്കിൽ നടന്ന അറസ്റ്റ് .കുടിശിഖ വരുത്തിയ ആളെ ജാമ്യ വ്യവസ്ഥയിൽ കുടിശിഖ മുഴുവൻ തിരിച്ചടയ്ക്കാമെന്നുള്ള വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top