പാലാ :പ്രളയം പാലായ്ക്കു സമ്മാനിച്ചത് നാശനഷ്ട്ടങ്ങളോടൊപ്പം ഭീതിയും .പ്രളയത്തെ നേരിട്ട പാലാ ഇപ്പോൾ ഭീതിയെയും നേരിടുകയാണ് .പെരുമ്പാമ്പുകളാണ് ഭീതി പാലായ്ക്കു തന്നെതെങ്കിലും ആ ഭീതിയെയും പാലാ തന്മയത്വമായി നേരിടുകയാണ് .ഇന്നലെ കടപ്പാട്ടൂർ 12 ആം മൈൽ ബൈപ്പാസിലാണ് രാത്രിയോടെ പെരുമ്പാമ്പിനെ കണ്ടത്.

റോഡിന് കുറുകെ കടക്കുന്നത് കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചെങ്കിലും വനം വകുപ്പ് അംഗീകരിച്ച റെസ്ക്യുവർമാർ വരുവാൻ താമസിച്ചതിനെ തുടർന്ന് നാട്ടുകാർ സംഘടിച്ച് പിടികൂടുകയായിരുന്നു .പാമ്പ് പിടിത്തം കാണുവാൻ ഒട്ടനവധി ആൾക്കാരും തടിച്ചു കൂടി .രണ്ടു ദിവസം മുൻപ് മുണ്ടുപാലം ഭാഗത്ത് നിന്നും നാട്ടുകാർ സജി മഞ്ഞക്കടമ്പന്റെ നേതൃത്വത്തിൽ 17 കിലോയോളം തൂക്കം വരുന്ന പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കി വനം വകുപ്പ് ഉദ്യോഗസ്ഥരെ ഏൽപ്പിച്ചിരുന്നു .

ഒരാഴ്ചക്കിടെ നാലോളം പെരുമ്പാമ്പുകളെയാണ് നാട്ടുകാർ പിടികൂടിയത് .മുണ്ടുപാലം ഭാഗത്ത് ഇനിയും പെരുമ്പാമ്പുകളുണ്ടെന്നു നാട്ടുകാർ പറഞ്ഞു .രാത്രിയോട്ടം പോകുന്ന ഓട്ടോക്കാർ റോഡ് കുറുകെ കടക്കുന്ന പെരുമ്പാമ്പുകളെ കാണാറുണ്ടെന്നു പറയാറുണ്ട് .രാത്രിയായതിനാൽ വനം വകുപ്പിനെ അറിയിക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൊണ്ട് അറിയിക്കാതെ പോവുകയാണ് പതിവ് .പക്ഷെ ഇപ്പോൾ ധൈര്യ ശാലികൾ പെരുമ്പാമ്പിനെ പിടികൂടി വിവരം പോലീസിലും വനം വകുപ്പിലും അറിയിക്കുകയാണ് പതിവ് .പ്രളയത്തെ അതിജീവിച്ച പാലാക്കാർ ഇപ്പോൾ പെരുമ്പാമ്പിനെയും അതിജീവിക്കുന്ന കാഴ്ചയാണ് കാണുന്നത് .