Kerala

ചേർപ്പുങ്കൽ ബി.വി.എം ഹോളി ക്രോസ് കോളജ് എൻ എസ് എസ് യൂണിറ്റിന്റെയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും സഹകരണത്തോടെ നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ ശിലാസ്ഥാപനം നടത്തി

പാദുവ :ചേർപ്പുങ്കൽ ബി.വി.എം ഹോളി ക്രോസ് കോളജ് എൻ എസ് എസ് യൂണിറ്റിന്റെയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും സഹകരണത്തോടെ എൻ എസ് എസ് വോളന്റിയേഴ്സ് നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ ശിലാസ്ഥാപനം നടത്തി.

പാദുവ പള്ളി നൽകിയ സ്ഥലത്താണ് സ്നേഹവീട് നിർമിക്കുന്നത്. ബി.വി.എം ഹോളി ക്രോസ് കോളജ് പ്രിൻസിപ്പൽ റവ.ഡോ.ബേബി സെബാസ്റ്റ്യൻ, പാദുവ പള്ളി വികാരി റവ.ഫാ.തോമസ് ഓലായത്തിൽ, വാർഡ് മെമ്പർ മാത്തുകുട്ടി ആന്റണി,കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ബിനു എം ബി, ഗുണഭോക്താക്കളായ കുടുംബം എന്നിവർ ചേർന്ന് ശിലാസ്ഥാപനം നിർവഹിച്ചു.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ജിബിൻ അലക്സ്, ഷെറിൻ ജോസഫ് ,എൻ എസ് എസ് വോളന്റിയേഴ്സ് എന്നിവർ നേതൃത്വം നൽകി.ബിവിഎം ഹോളി ക്രോസ് കോളജ് എൻഎസ്എസ് യൂണിറ്റിന്റ നേതൃത്വത്തിൽ നാല് സ്നേഹവീടുകളുടെ പണിയാണ് പുരോഗമിക്കുന്നത്.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top