Kerala

ഈശ്വര നാമത്തിൽ സത്യപ്രതിജ്ഞയുമായി ലീന സണ്ണി;ചുവന്ന പൂവ് നൽകി സിപിഐ യിലെ ആർ സന്ധ്യ ;ചുവന്ന റിബ്ബൺ നൽകി ഷീബയും ബിനുവും

 

പാലാ:നഗരസഭാ വൈസ് ചെയർപേഴ്സണായി ലീന സണ്ണി (കേരള കോൺ.(എം) തെരഞ്ഞെടുക്കപ്പെട്ടു.ഇന്നു ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്.മുൻധാരണ പ്രകാരം എൽ.ഡി.എഫിലെ സിജി പ്രസാദ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പു നടന്നത്. 26 അംഗ കൗൺസിലിൽ
ലീന സണ്ണിക്ക് 17 വോട്ടും എതിർ സ്ഥാനാർത്ഥി യു. ഡി.എഫിലെ സിജി ടോണിക്ക് 8 വോട്ടും ലഭിച്ചു. യു.ഡി.എഫിലെ ഒരു അംഗo ഹാജരായില്ല.
ലീന സണ്ണിയുടെ പേർ മുൻ ചെയർമാൻ ആൻ്റോപടിഞ്ഞാറേക്കര നിർദ്ദേശിച്ചു സ്ഥാനം ഒഴിവായ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് പിന്താങ്ങി.പാലാ ഡി.ഇ.ഒ. പി.സുനിജ വരണാധികാരിയായിരുന്നു.

ലീന സണ്ണിക്ക് ആക്ടിംഗ് ചെയർമാൻ സാവിയോ കാവു കാട്ട് സത്യവാചകം ചൊല്ലി കൊടുത്തു.കഴിഞ്ഞ നാലു തവണയായി നഗരസഭാ കൗൺസിലറാണ്.നിലവിൽ കൊട്ടാരമാരം 24-ാം വാർഡ് കൗൺസിലറാണ്. മുൻ നഗരസഭാദ്ധ്യക്ഷ കൂടിയാണ് ലീന സണ്ണി .നഗരസഭാദ്ധ്യക്ഷയായി 2016 -2017 കാലത്ത് രണ്ട് വർഷം പ്രവർത്തിച്ചിരുന്നു. കേരള വനിതാ കോൺഗ്രസ് (എം) പാലാ ടൗൺ മണ്ഡലം പ്രസിഡണ്ടു കൂടിയാണ് ലീന. വൈസ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട
ലീന സണ്ണിക്ക് നഗരസഭാ ഹാളിൽ സ്വീകരണം നൽകി.

സാവിയോ കാവുകാട്ട്, സിജി പ്രസാദ്, ആൻ്റോ പടിഞ്ഞാറേക്കര ,സതീശ് ചൊള്ളാനി, വി.സി.പ്രിൻസ്, ബൈജു കൊല്ലം പറമ്പിൽ,ബിജു പാലൂപവൻ, പെണ്ണമ്മ ജോസഫ്, ബിജി ജോജോ, ഷാർളി മാത്യു ,രവി പാലാ, ജൂഹി മരിയ ടോം, ബിജോയി മണർകാട്ട്, ജയ്സൺമാന്തോട്ടം, പി.എൻ. ഗീത
.എന്നിവർ ആശംസ നേർന്ന് പ്രസംഗിച്ചു.എൽ.ഡി.എഫ് നേതാക്കളായ ടോബിൻ.കെ.അലക്സ്, കെ.കെ.ഗിരീഷ്, ജോസ്സുകുട്ടി പൂവേലി ,കെ.അജി തുടങ്ങിയവരുംവിവിധ കക്ഷി നേതാക്കളും, ജീവനക്കാരും അനുമോദിച്ചു.

അനുമോദനത്തിലെ വ്യത്യസ്തതകളാണ് പ്രത്യേകതകൾ.ഓരോരുത്തരുടെയും മനോ വിചാരം അനുമോദനത്തിലും തെളിഞ്ഞു.സിപിഐ യിലെ ഏക അംഗം ആർ സന്ധ്യ ചുവപ്പ് പൂവ് നൽകി ലീന സണ്ണിയെ ചുംബിച്ചപ്പോൾ സിപിഎം ലെ ഷീബ ടീച്ചറും ;ബിനുവും ചുവപ്പ് റിബൺ അണിയിച്ചാണ് സ്വീകരിച്ചത്.മിക്ക വനിതാ അംഗങ്ങളും ലീനാ സണ്ണിയെ ചുംബിച്ചപ്പോൾ ആന്റോ പടിഞ്ഞാറേക്കര ചെറി കളറുള്ള കൂറ്റൻ ഷാൾ അണിയിച്ചാണ് സ്വീകരിച്ചത് .

കടുത്ത  ഈശ്വര വിശ്വാസിയായ തികഞ്ഞ വീട്ടമ്മയായ ലീന സണ്ണിയെ പ്രവർത്തി പന്ഥാവിൽ ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് മിക്ക അംഗങ്ങളും ആശംസ അറിയിച്ചത് .എന്നാൽ എല്ലായ്പ്പോഴും വ്യത്യസ്ത വീക്ഷണമുള്ള രവി പാലാ ചെയർമാൻ സ്ഥാനത്തേക്കാളും താഴെയല്ല  വൈസ് ചെയർമാൻ സ്ഥാനം എന്ന് ഓർമ്മിപ്പിച്ചു .രണ്ടും തുല്യ പദവിയാണുള്ളതെന്ന് രവി പാലാ പറഞ്ഞപ്പോൾ പലരും സാകൂതം നോക്കി .അങ്ങനെയാണോ എന്ന അർത്ഥത്തിലാണ് നോട്ടമെറിഞ്ഞത്.

എന്നാൽ ഇത്തവണ സിപിഐ പ്രതിനിധി പ്രമോദ് അഭിവാദ്യ പ്രസംഗം നടത്തിയെങ്കിലും സിപിഎം നേതാക്കൾ അഭിവാദ്യം ചെയ്തില്ല.സിപിഎം പാർലമെന്ററി പാർട്ടി ലീഡറും അഭിവാദ്യം ചെയ്തിരുന്നില്ല .പകരം റിബൺ അണിയിച്ചു .മറുപടി പ്രസംഗത്തിൽ ലീനാ സണ്ണി എല്ലാവര്ക്കും നന്ദി പറഞ്ഞു .പ്രത്യേകിച്ചും എന്റെ പാർട്ടിയോടും ;എൽ ഡി എഫ് മുന്നണിയോടും എന്റെ പാർട്ടി ചെയർമാൻ ജോസ് കെ മാണിയോടുമുള്ള നന്ദി അർപ്പിക്കുകയും ചെയ്തു .പ്രസംഗം നോക്കി വായിക്കുന്നത് അവസാനിപ്പിക്കണമെന്ന് സദസിൽ നിന്നും നിർദ്ദേശങ്ങൾ ഉയർന്നിട്ടുണ്ട്.ഇനിയുള്ള കാലങ്ങളിൽ സ്വന്തമായ ചിന്തകളിൽ നിന്നുള്ള പ്രസംഗം പ്രതീക്ഷിക്കാമെന്നാണ് ലീന സണ്ണിയോട് അടുത്ത കേന്ദ്രങ്ങൾ പറഞ്ഞിട്ടുള്ളത് .

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top