Kottayam

മണ്ണ് ദൈവത്തിന്റെ ദാനമാണെന്നും അതിനെ ഫലഭൂയിഷ്ടമാക്കേണ്ടത് മനുഷ്യരാണെന്നും പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

 

കോട്ടയം :രാമപുരം . മണ്ണ് ദൈവത്തിന്റെ ദാനമാണെന്നും അതിനെ ഫലഭൂയിഷ്ടമാക്കേണ്ടത് മനുഷ്യരാണെന്നും പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് . കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ നടന്ന കർഷക സംഗമവും ഒമ്പതാമത് അടുക്കളത്തോട്ട മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനവിതരണവും രാമപുരം സെ. അഗസ്തീനോസ് ഓഡിറ്റോറിയത്തിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. യുവജനങ്ങൾക്കിടയിൽ കാർഷിക വൃത്തിയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിച്ച് നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്കൃതി വീണ്ടെടുക്കാൻ സാധിക്കണമെന്ന് ബിഷപ്പ് പറഞ്ഞു. കാർഷിക ഉത്പന്നങ്ങളിൽ നിന്നും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ സൃഷ്ടിച്ച് കർഷകർ വരുമാനം വർദ്ധിപ്പിക്കുവാനുള്ള സംരംഭങ്ങളുമായി മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ബിഷപ്പ് സൂചിപ്പിച്ചു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമായി മത്സരത്തിൽ പങ്കെടുത്ത പതിനായിരത്തിൽ പരം ആളുകളിൽ നിന്നും വിജയത്തിലെത്തിയവരെ ബിഷപ്പ് അഭിനന്ദിച്ചു.

മൽസരത്തിൽ കർഷക ശ്രേഷ്ഠ പുരസ്കാരം ബീനാ മാത്യു വെട്ടിക്കത്തടം നേടി.
രണ്ടാം സ്ഥാനം എമ്മിച്ചൻ തെങ്ങുംപള്ളി,
മൂന്നാം സ്ഥാനം ഐലിൻ & എമിലിൻ ഇഞ്ചനാനിയിൽ, നാലാം സ്ഥാനം ജോർജ്കുട്ടി മുണ്ടുമുഴിക്കര,
അഞ്ചാം സ്ഥാനം മോളി ജോർജ് ഇടക്കരോട്ടു, എന്നിവർ നേടി.
സ്പെഷ്യൽ ജൂറി അവാർഡ്, മാത്യു ജോസഫ് കുഴിംപറമ്പിലും
അന്നക്കുട്ടി മാത്യു പട്ടാംകുളത്തും നേടി.

മേരി സെബാസ്റ്റ്യൻ തേനാശേരിൽ, ആൽബിൻ മാത്യു കുന്നപ്പള്ളിൽ, ഡോമിനിക് ജോസഫ് മഠത്തിപറമ്പിൽ,
മാത്യു സി. സി. ചുള്ളിക്കൽ, നോബി ഡോമിനിക് കാടൻകാവിൽ, പി. എം. ജോസഫ് പടിഞ്ഞാറെകുറ്റ്,
ജ്യോതി ജോസ് കുറ്റനാൽ,
ജോസ് തോമസ് കക്കാംപറമ്പിൽ, മാത്യു പാറേക്കാട്ടു, റോസമ്മ ജോസഫ് എടാട്ടു, ലൈസമ്മ വട്ടകുന്നേൽ, എന്നിവർ പ്രോൽസാഹന സമ്മാനങ്ങളും നേടി.

സമ്മേളനത്തിൽ രൂപത പ്രസിഡന്റ് ഇമ്മാനുവേൽ നിധീരി അദ്ധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ വെ. റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ആ മുഖപ്രസംഗം നടത്തി. സഭാതാരം ജോൺ കച്ചിറമറ്റം, ജോസ് വട്ടുകുളം, രാജീവ് കൊച്ചുപറമ്പിൽ , ജോൺസൺ വീട്ടിയാങ്കൽ, സാജു അലക്സ് , ജോയി കണിപറമ്പിൽ , സാബു പൂണ്ടികുളം, ആൻസമ്മ സാബു, സി. എം ജോർജ് , ബേബി ആലുങ്കൽ, സണ്ണി മാന്തറ, ജോൺസൺ ചെറുവള്ളി , ജോസ് ജോസഫ് മലയിൽ, സിന്ധു ജയബു, എഡ്വവിൻ പാമ്പാറ തുടങ്ങിയവർ സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top