Kerala

പത്തനംതിട്ട–കോയമ്പത്തൂർ കെഎസ്‍ആർടിസി ബസ് സർവീസ് വീണ്ടും മുടങ്ങി

പത്തനംതിട്ട : പത്തനംതിട്ട–കോയമ്പത്തൂർ കെഎസ്‍ആർടിസി ബസ് സർവീസ് വീണ്ടും മുടങ്ങി. രാവിലെ ഒൻപതരയ്ക്ക് പോകേണ്ട സർവീസാണ് സാങ്കേതിക തകരാർ മൂലം മുടങ്ങിയത്. പകരം ഓടിക്കാൻ സൂപ്പർ ഫാസ്റ്റ് പോലുമില്ലാത്തതിനാൽ യാത്രക്കാർക്ക് പണം മടക്കി നൽകി. കോയമ്പത്തൂർ പെർമിറ്റുള്ള ഒരു ബസ് ഉപയോഗിച്ച് 3 സർവീസ് നടത്തുന്ന സംസ്ഥാനത്തെ ഏക ഡിപ്പോയാണ് പത്തനംതിട്ട.

മുഴുവൻ സീറ്റിലും ബുക്കിങ് ഉണ്ടായിരുന്ന സർവീസാണ് മുടങ്ങിയത്. പുതിയ ബസുകളും പെർമിറ്റുകളും അനുവദിക്കാതെ കാലപ്പഴക്കം ചെന്ന ബസുകളുപയോഗിച്ചുള്ള സർക്കസാണ് പത്തനംതിട്ടയിൽ. ബ്രേക്ക് ഡൗണാകുന്ന ബസുകളുടെ എണ്ണം കഴിഞ്ഞ ഒരു മാസമായി കൂടുതലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top