Kottayam

ആമ്പൽ വസന്തത്തിലൂടെ പ്രസിദ്ധമായ മലരിക്കലിലേയ്ക്കുള്ള കാഞ്ഞിരം- മലരിക്കൽ റോഡ് ആധുനിക നിലവാരത്തിൽ പുനർനിർമ്മിക്കുന്നു

കോട്ടയം: ആമ്പൽ വസന്തത്തിലൂടെ പ്രസിദ്ധമായ മലരിക്കലിലേയ്ക്കുള്ള കാഞ്ഞിരം- മലരിക്കൽ റോഡ് ആധുനിക നിലവാരത്തിൽ പുനർനിർമ്മിക്കുന്നു. നബാർഡിന്റെ സഹായത്തോടെ അഞ്ചുകോടി രൂപ ചെലവിട്ടാണ് നിർമാണം.

കാഞ്ഞിരത്ത് വെച്ച് നാളെ കഴിഞ്ഞ്  (ജനുവരി 14) വൈകിട്ട് അഞ്ചു മണിക്ക് സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർമ്മാണോദ്ഘാടനം നിർവഹിക്കും.

തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെസ്സി നൈനാൻ,

പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ സി.ടി രാജേഷ്, കെ.ആർ അജയ്, പി.എസ് ഷീനാമോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എം ബിന്നു, പഞ്ചായത്ത് അംഗം ഒ.എസ് അനീഷ് കുമാർ, മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനസംയോജന പദ്ധതി കോ-ഓഡിനേറ്റർ അനിൽകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top