ഭുവനേശ്വർ: 2024 കലിംഗ സൂപ്പർ കപ്പിൽ ആരാധകർ ആഗ്രഹിച്ച തുടക്കം നേടി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.ഭുവനേശ്വറിൽ നടന്ന മത്സരത്തിൽ ഷില്ലോങ് ലജോങ്ങ് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മഞ്ഞപ്പട വീഴ്ത്തിയത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ഘാന താരം ക്വാമെ പെപ്ര ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ മൊഹമ്മദ് ഐമനാണ് മനോഹരമായ ഒരു ഹെഡറിലൂടെ മറ്റൊരു ഗോൾ നേടിയത്.
മത്സരത്തിൽ കിടിലൻ പ്രകടനം കാഴ്ച വെച്ച പെപ്ര തന്നെയാണ് ഹീറോ ഓഫ് ദി മാച്ചും. ഈ മാസം 15 ന് ജംഷദ്പുർ എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)