Kerala

ജനകീയനായ രാജേന്ദ്രബാബുവിന് ഒരു സ്വീകരണം കൊടുത്തില്ലേൽ ശരിയാവില്ലെന്ന് മാണി സി കാപ്പൻ;പാലാ എനിക്കെന്നും നല്ലത് മാത്രം തന്ന നാട് എന്ന് രാജേന്ദ്ര പ്രസാദ്

കോട്ടയം :പാലാ :വിരമിക്കുന്ന പാലാ ആർ ഡി ഒ രാജേന്ദ്ര ബാബു പിജി ക്ക് ഒരു സ്വീകരണം കൊടുത്തില്ലേൽ ശരിയാവില്ലെന്ന് മാണി സി കാപ്പൻ;പാലാ എനിക്കെന്നും നല്ലത് മാത്രം തന്ന നാട് എന്ന് രാജേന്ദ്ര ബാബു .ഇന്ന് പാലാ മിനി സിവിൽ സ്റ്റേഷനിലെ ആർ ഡി ഒ ആഫീസിൽ നടന്ന ലളിതമായ ചടങ്ങ് ജീവനക്കാർക്കും ഹൃദ്യമായി .

പാലാ എം എൽ എ യുടെ എക്സലൻസ് അവാർഡാണിത് എന്ന് പറഞ്ഞാണ് മാണി സി കാപ്പൻ പ്രസംഗം തുടങ്ങിയത് .രാജേന്ദ്ര ബാബുവിന്  ഒരു സ്വീകരണം കൊടുത്തില്ലേൽ ശരിയാവില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു .പാലാ എനിക്ക് എന്നും നല്ലത് മാത്രം നാടെന്ന്  രാജേന്ദ്ര ബാബുവും  കൂട്ടിച്ചേർത്തു.പ്രളയം വന്നപ്പോഴൊക്കെ എല്ലാവരും കൂടിയാലോചിച്ച് പെട്ടെന്ന് തന്നെ തീരുമാനം എടുക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നും അതിലൊക്കെ സ്ഥലം എം എൽ എ യുടെ പിന്തുണയുണ്ടായിരുന്നെന്നും രാജേന്ദ്രബാബു പറഞ്ഞു.ഹ്രസ്വമായ ചടങ്ങിൽ ജീവനക്കാരും പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top