Kerala

മാണി സി കാപ്പൻ മന്തിയായിരുന്നെങ്കിൽ രാജി വയ്‌ക്കേണ്ടി വന്നേനെ ;കാബിനറ്റ് റാങ്ക് ഇനി ലഭിക്കുമോ ..?

പാലാ :സാമ്പത്തീക ക്രമക്കേടിന് കോടതി ശിക്ഷിച്ച മാണി സി കാപ്പൻ എം എൽ എ സ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു.ഈ ആവശ്യം ഉയർത്തിയത് പാലായിലെ എൽ ഡി എഫ് ആണെങ്കിലും അത് സംസ്ഥാന വ്യാപകമായി വളരുമോ എന്നുള്ളതാണ് നിരീക്ഷകർ ഉറ്റു നോക്കുന്നത് .സംസ്ഥാന വ്യാപകമായി വളരാനാണ്  ഇപ്പോഴത്തെ സാധ്യത.

പ്രതിപക്ഷ ഉപ നേതൃ പദവിയുമായി ബന്ധപ്പെട്ട സിപിഐ ;സിപിഎം തർക്കം രൂക്ഷമായി കൊണ്ടിരിക്കെ യു  ഡി എഫിനെതിരെ നല്ലൊരു വടി  ലഭിച്ചപ്പോൾ അതെടുത്ത് അടിക്കുക എന്നത് സഭാവികം ആയൊരു നടപടി ക്രമമാണ് .പ്രതിപക്ഷത്തെ ഉപ നേതൃ പദവിയുമായി ബന്ധപ്പെട്ട ഉണ്ടായ തർക്കം പരിഹരിക്കുവാൻ ഇരു പാർട്ടികളുടെയും അഖിലേന്ത്യാ നേതൃത്വമാണ് കളത്തിൽ ഇറങ്ങിയിരിക്കുന്നത് .

ഇതു സംബന്ധിച്ച് ഇരു പാർട്ടികളുടെയും യുവജന വിഭാഗങ്ങൾ തമ്മിൽ വാക് പോര് തുടങ്ങുകിയെങ്കിലും നേതൃത്വം ഇടപെട്ട് വിളക്കുകയായിരുന്നു .അതിനെ മറികടക്കാൻ ഇപ്പോൾ മാണി സി കാപ്പനെതിരെ ലഭിച്ചിരിക്കുന്ന ഈ വടി അതി സമർത്ഥമായി തന്നെ എൽ ഡി എഫ് ഉപയോഗിക്കാനാണ് സാധ്യത .അതേസമയം മാണി സി കാപ്പൻ മന്ത്രി ആയിരുന്നെങ്കിൽ ഇപ്പോൾ രാജി വയ്‌ക്കേണ്ടി വരുമായിരുന്നു .അത് യു  ഡി എ ഫിൽ വൻ പ്രതിസന്ധിയും സൃഷ്ട്ടിക്കുമായിരുന്നു .അത് കൊണ്ട് തന്നെ അനൂപ് ജേക്കബ്ബിന്റെ മന്ത്രി സ്ഥാനത്തിന് അടുത്ത കാലത്തെങ്ങും ഇളക്കം തട്ടുകയുമില്ല .

മേൽ കോടതിയിൽ അപ്പീലിന് പോകുമെങ്കിലും മാണി സി കാപ്പന് ഈ കോടതി വിധി വൻ  പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത് .കൊടി  വച്ച കാറിലെ താൻ ഇനി പാലായിലേക്ക് വരികയുള്ളൂ എന്ന് മാധ്യമങ്ങളോട് കാപ്പൻ പറഞ്ഞെങ്കിലും കൊടി കാണിച്ചു കാണാൻ പോലും ലഭിക്കാത്ത രീതിയിലായി സമകാലിന രാഷ്ട്രീയം അദ്ദേഹത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top