Kottayam

മാണിസി കാപ്പൻ എംഎൽഎ സ്ഥാനം രാജിവെക്കണം. കേരള കോൺഗ്രസ് എം

 

പാലാ.പ്രമുഖ പ്രവാസി വ്യവസായി ദിനേശ് മേനോൻ 2015,2016,2019 വർഷങ്ങളിൽ നൽകിയ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ മാണി സി കാപ്പൻ എംഎൽഎ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 3 കേസുകളിൽ ഒരു വർഷം വീതവും 1 കേസിൽ 6 മാസവും തടവു ശിക്ഷ വിധിക്കുകയും ചെയ്തു.

മുംബൈ ബോറിവില്ലി കോടതിയുടെതാണ് 01/09/2026 വിധി.കണ്ണൂർ എയർപോർട്ടിൽ ഓഹരി പങ്കാളിത്തം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്നാണ് കേസ്.4 കേസുകളിലും കൂടെ അഞ്ചു കോടി 30 ലക്ഷം രൂപയും ഇന്ന് മുതൽ 9 ശതമാനം പലിശയും പരാതിക്കാരന് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവായി.തുക അടക്കത്തപക്ഷം ശിക്ഷാ കാലാവധി കൂടുന്നതാണ്.

ഇന്ന് കോടതിയിൽ ഹാജരാകേണ്ടിയിരുന്ന പ്രതിയായ കാപ്പൻ ഹാജരാകാതിരുന്നതിനാൽ നിലവിലെ ജാമ്യം റദ്ദ് ചെയ്തു ജാമ്യമില്ല വാറൻ്റ് പുറപ്പെടുവിച്ച് കാപ്പനെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവായി. കോടതി വിധിയുടെ അടിസ്ഥാനത്തിൽഎംഎൽഎ സ്ഥാനം രാജിവച്ച് മാണി സി കാപ്പൻ ജനാധിപത്യ മര്യാദ പുലർത്തണമെന്ന് കേരള കോൺഗ്രസ് എം പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ് ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top