Kottayam

പിണറായി വിജയനെ പുകഴ്ത്തിയുള്ള മെഗാ തിരുവാതിരയ്ക്ക് ശേഷം തീയില്‍ കുരുത്ത കുതിരയായും കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനായും വിശേഷിപ്പിച്ച് പാട്ട്

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള കേരള സിഎം എന്ന വീഡിയോ ഗാനം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു. കൊവിഡ്, പ്രളയ രക്ഷകനായി മുഖ്യമന്ത്രിയെ അവതരിപ്പിക്കുന്ന ഗാനത്തില്‍ പിണറായി വിജയന് നിരവധി വിശേഷണങ്ങളും നൽകുന്നുണ്ട്. അതേസമയം, ചില ഇടത് കേന്ദ്രങ്ങളില്‍ നിന്നടക്കം ഗാനത്തിന് വിമർശനവുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള മെഗാ തിരുവാതിര ഉണ്ടാക്കിയ വിവാദം കെട്ടടങ്ങുമ്പോഴാണ് പുതിയ പാട്ടിന്‍റെ രംഗപ്രവേശം.

തീയില്‍ കുരുത്ത കുതിരയായും കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനായുമെല്ലാം പാട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിക്കുന്നുണ്ട്. ബ്രണ്ണൻ കോളേജിലെ പിണറായിയുടെ പാര്‍ട്ടി പ്രവർത്തനവും വീഡിയോ ഗാനത്തില്‍ ആവിഷ്കരിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് വിവാദം ഗൂഢാലോചനയെന്ന വിമർശനത്തോടെയാണ് പാട്ടിന്‍റെ തുടക്കം.

യുവാക്കളെ ലക്ഷ്യമിട്ടാണ് വരികളും നൃത്തവുമെല്ലാം ഒരുക്കിയിരിക്കുന്നത്. നിഷാന്ത് നിളയാണ് വീഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ പാട്ടിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സൈബ‍ർ ഇടത് ഗ്രൂപ്പുകൾ ഇത് പ്രചരിപ്പിക്കുമ്പോൾ തന്നെ ഒരു വിഭാഗം പരിഹാസവും ഉയർത്തുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top