Kerala

കോട്ടയം, ആലപ്പുഴ റൂട്ടുകളിൽ വിവിധ ട്രെയിനുകൾ വഴിതിരിച്ചുവിടും; ചില ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: ഈ മാസം കോട്ടയം, ആലപ്പുഴ റൂട്ടുകളിൽ വിവിധ ട്രെയിനുകൾ വഴിതിരിച്ചുവിടും. ട്രാക്കുകളിൽ വാർഷിക അറ്റകുറ്റ പണികൾ നടക്കുന്നതിനാലാണ് ട്രെയിനുകൾ വഴിതിരിച്ചുവിടുന്നത്. ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് 4, 5, 6, 7, 8, 9, 12 തീയതികളിലും തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ് 5, 6, 7, 8, 9, 10, 11, 12, 13 തീയതികളിലും കോട്ടയം റൂട്ടിലൂടെ വഴിതിരിച്ചുവിടും. എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകളും ഏർപ്പെടുത്തും.

കൊച്ചുവേളി-പോർബന്തർ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് 7-ന് 11.15-ന് ആലപ്പുഴ ഒഴിവാക്കി സർവീസ് നടത്തും. കോട്ടയം, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ കൂടുതൽ സ്റ്റോപ്പുകൾ ഏർപ്പെടുത്തും. തിരുനെൽവേലി-ഗാന്ധിധാം ബിജി ഹംസഫർ എക്‌സ്പ്രസ് 11-ന് കോട്ടയം വഴി ഓടും. തിരുനെൽവേലി ജാംനഗർ-ബൈവീക്ക്ലി എക്‌സ്പ്രസ് 8, 9 തീയതികളിൽ കോട്ടയം വഴി തിരിച്ചുവിടും. കൊച്ചുവേളി-ഇൻഡോർ പ്രതിവാര എക്‌സ്പ്രസ് 5, 6 തീയതികളിൽ എറണാകുളം ജങ്ഷനിലും ആലപ്പുഴയിലും സ്റ്റോപ്പുകൾ ഒഴിവാക്കി കോട്ടയം വഴി ഓടും.

16348 മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ് 22-ന് കോട്ടയം, ചെങ്ങന്നൂർ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി ഓടിക്കും. ചേർത്തലയിലും ആലപ്പുഴയിലും അധിക സ്റ്റോപ്പുകളുണ്ടാകും. 22-ന് മധുരയിൽനിന്നു പുറപ്പെടുന്ന മധുര-തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസ് (16344) കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി ഓടിക്കും. ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകൾ ഏർപ്പെടുത്തും.

22-ന് പുറപ്പെുന്ന 6350 നിലമ്പൂർ റോഡ്-കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴ വഴി ഓടിക്കും. ചേർത്തലയിലും ആലപ്പുഴയിലും അധിക സ്റ്റോപ്പുകളും ഒരുക്കും.

മധുര ജങ്ഷൻ റെയിൽവേസ്റ്റേഷനിലെ നോൺ ഇന്റർലോക്കിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ കേരളത്തിലൂടെയുള്ള ചില ട്രെയിനുകൾ റദ്ദാക്കിയി്ടുണ്ട്. എറണാകുളം നിസാമുദ്ദീൻ തുരന്തോ എക്‌സ്പ്രസ് (12283) ജനുവരി 16, 23, 30, ഫെബ്രുവരി ആറ്് തീയതികളിലും നിസാമുദ്ദീൻ എറണാകുളം തുരന്തോ എക്‌സ്പ്രസ് (12284) 13, 20, 27, ഫെബ്രുവരി മൂന്ന് തീയതികളിലും റദ്ദാക്കി.

കൊച്ചുവേളി അമൃത്സർ എക്‌സ്പ്രസ് (12483) 17, 24, 31, ഫെബ്രുവരി ഏഴ് തീയതികളിലും അമൃത്സർ കൊച്ചുവേളി എക്‌സ്പ്രസ് (12484) 14, 21, 28, ഫെബ്രുവരി നാല് തീയതികളിലും റദ്ദാക്കി.

തിരുവനന്തപുരം ന്യൂഡൽഹി കേരള എക്‌സ്പ്രസ് (12625) ജനുവരി 27 മുതൽ ഫെബ്രുവരി മൂന്നുവരെയും ന്യൂഡൽഹി തിരുവനന്തപുരം കേരള എക്‌സ്പ്രസ് (12626) ജനുവരി 29 മുതൽ ഫെബ്രുവരി അഞ്ചുവരെയും റദ്ദാക്കി.

തിരുവനന്തപുരം നിസാമുദ്ദീൻ എക്‌സ്പ്രസ് (12643) ജനുവരി ഒമ്പത്, 16, 23, 30 തീയതികളിലും നിസാമുദ്ദീൻ തിരുവനന്തപുരം എക്‌സ്പ്രസ് (12644) ജനുവരി 12, 19, 26, ഫെബ്രുവരി രണ്ട് തീയതികളിലും റദ്ദാക്കി.

എറണാകുളം നിസാമുദ്ദീൻ എക്‌സ്പ്രസ് (12645) ജനുവരി ആറ്്, 13, 20, 27, ഫെബ്രുവരി മൂന്ന് തീയതികളിലും നിസാമുദ്ദീൻ എറണാകുളം എക്‌സ്പ്രസ് (12646) ജനുവരി ഒമ്പത്, 16, 23, 30, ഫെബ്രുവരി ആറ്് തീയതികളിലും റദ്ദാക്കി.

തിരുവനന്തപുരം നിസാമുദ്ദീൻ എക്‌സ്പ്രസ് (22653) ജനുവരി 13, 20, 27, ഫെബ്രുവരി മൂന്ന് തീയതികളിലും നിസാമുദ്ദീൻ തിരുവനന്തപുരം എക്‌സ്പ്രസ് (22654) ജനുവരി 15, 22, 29, ഫെബ്രുവരി അഞ്ച് തീയതികളിലും റദ്ദാക്കി.

എറണാകുളം നിസാമുദ്ദീൻ എക്‌സ്പ്രസ് (22655) ജനുവരി പത്ത്, 17, 24, 31 തീയതികളിലും നിസാമുദ്ദീൻ എറണാകുളം എക്‌സ്പ്രസ് (22656) ജനുവരി 12, 19, 26, ഫെബ്രുവരി രണ്ട് തീയതികളിലും റദ്ദാക്കി.

കൊച്ചുവേളി യോഗ് നഗരി ഋഷികേഷ് എക്‌സ്പ്രസ് (22659) ജനുവരി 12, 19, 26, ഫെബ്രുവരി രണ്ട് തീയതികളിലും യോഗ് നഗരി ഋഷികേഷ് കൊച്ചുവേളി എക്‌സ്പ്രസ് (22660) ജനുവരി 15, 22, 29 ഫെബ്രുവരി അഞ്ച് തീയതികളിലും റദ്ദാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top