Kerala

മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം തിരുവോണ ദിനത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

തിരുവനന്തപുരം: വർക്കല മുത്താനയിൽ തിരുവോണ ദിനത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മുത്താന സ്വദേശി പ്രൈജു എന്നു വിളിക്കുന്ന പ്രിജു (32) ആണ് കൊല്ലപ്പെട്ടത്. വർക്കല കല്ലമ്പലം അതിർത്തി പ്രദേശത്താണ് സംഭവം. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരിക്കെ സ്ഥലത്തെത്തിയ അഞ്ചംഗ സംഘവുമായി ഉണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ ആണ് സംഭവം. മുത്താന കൊച്ചാരുംപൊയ്കയിൽ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരിക്കെ ഗൗരികൃഷ്ണൻ, അമ്പാടി എന്നിവരടങ്ങുന്ന അഞ്ചംഗ സംഘം സ്ഥലത്തെത്തി.

തുടർന്ന് ഷിജുവുമായി വാക്കേറ്റം ഉണ്ടാകുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഗൗരികൃഷ്ണൻ കയ്യിൽ കരുതിയിരുന്ന കത്തി എടുത്ത് പ്രിജുവിനെ കുത്തിയത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top