പാലാ :മാധ്യമ പ്രവർത്തനത്തിന് സത്യ സന്ധതയുടെയും ,നേരിന്റെയും പുത്തൻമാനങ്ങൾ നൽകിയാണ് പാലാ മീഡിയാ അക്കാദമിയുടെ മുന്നോട്ടുള്ള ഗമനമെന്ന് പാലാ നഗരസഭാധ്യക്ഷ മായാ രാഹുൽ അഭിപ്രായപ്പെട്ടു .പാലാ മീഡിയാ അക്കാദമിയുടെ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മായാ രാഹുൽ .

മീഡിയാ രംഗത്ത് അനഭിലഷണീയമായ പ്രവർത്തികൾ പെരുകുമ്പോൾ മീഡിയാ അക്കാദമിയിലെ അംഗങ്ങൾ അതിൽ നിന്നെല്ലാം വ്യത്യസ്തമായി നേരിന്റെ മാർഗം തെരഞ്ഞെടുക്കുന്നത് പൊതുപ്രവർത്തകർക്കാകെ ഗുണകരമാണെന്നും അവർ ചൂണ്ടി കട്ടി .പാലായിൽ രജിസ്ട്രേഷനുള്ള കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്ന ഏക പത്ര പ്രവർത്തക കൂട്ടായ്മയായി മീഡിയാ അക്കാദമിക്ക് മാറുവാൻ സാധിക്കുന്നതുന പാലായിലെ നല്ലവരായ നിങ്ങളെ പോലുള്ളവരുടെ പിന്തുണകൊണ്ടാണെന്നു മീഡിയാ അക്കാദമിയുടെ പ്രസിഡണ്ട് ഫാദർ ജോർജ് നെല്ലിക്ക ചെരുവ് പുരയിടം അഭിപ്രായപ്പെട്ടു.ഓണാഘോഷ പരിപാടിയിൽ അധ്യക്ഷം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .

പുതിയ ചെയർപേഴ്സൺ മായാ രാഹുലിന് മീഡിയാ അക്കാദമി മെമന്റോ നൽകി ആദരിച്ചു .തങ്കച്ചൻ പാലാ സ്വാഗതവും ;ബിബിൻ ഹോട്ടൽ ന്യൂസ് കൃതജ്ഞതയും അർപ്പിച്ചു സംസാരിച്ചു .

മുൻ ചെയർ പേഴ്സൺമാരായ ബിജി ജോജോ കുടക്കച്ചിറ;ജോസിന് ബിനോ ;മുൻ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ;പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രജിത പ്രകാശ് ;ടോണി തൈപ്പറമ്പിൽ ;കൗൺസിലർമാരായ ജിജി ബൈജു ;റൂബി ആന്റോ ;സനിൽ രാഘവൻ ;ബിജു മാത്യൂസ് ;ലിസിക്കുട്ടി മാത്യു ;ജോർജുകുട്ടി ചെറുവള്ളി ;ബിജു പാലൂപ്പടവൻ ;ജോസുകുട്ടി പൂവേലി ;ജോയി കളരിക്കൽ ;സജി മഞ്ഞക്കടമ്പിൽ ;ബെന്നി വെള്ളരിങ്ങാട്ട്;ജോഷി വട്ടക്കുന്നേൽ എന്നിവർ സന്നിഹിതരായിരുന്നു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ