Kerala

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യൻ വനിതകൾ. ഒന്നിനെതിരെ ആറ് ഗോളിന് വിജയിച്ചു

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യൻ വനിതകൾ. ഒന്നിനെതിരെ ആറ് ഗോളിന് വിജയിച്ച്‌  ഇന്ത്യ പൂൾ ഡിയിൽ ഒന്നാമതെത്തി. ഇനി ഇംഗ്ലണ്ടിനെതിരായ അടുത്ത മത്സരത്തിൽ സമനില നേടിയാൽ ഇന്ത്യക്ക് രണ്ടാം റൗണ്ടിലെത്താം.

ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച വിജയം കൂടിയാണിത്. 1974-ൽ സ്‌പെയ്‌നിനെതിരെ നേടിയ 4-1ന്റെ വിജയമായിരുന്നു ഇതിന് മുമ്പ് റെക്കോർഡ് പുസ്തകത്തിലുണ്ടായിരുന്നത്.

നേരത്തെ പൂൾ ഡിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാക്കളായ ചൈനയെ സമനിലയിൽ പിടിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top