Kerala

വിമാനത്തിലെ ബിസിനസ് ക്ലാസിന് സമാനമായ ഉള്ളൊരുക്കവുമായി ശ്രദ്ധനേടിയ കെ.എസ്.ആർ.ടി.സി.യുടെ എക്‌സിക്യുട്ടീവ് ക്ലാസ് ബസ് നാളെ മുതല്‍ സര്‍വീസ് നടത്തും

വിമാനത്തിലെ ബിസിനസ് ക്ലാസിന് സമാനമായ ഉള്ളൊരുക്കവുമായി ശ്രദ്ധനേടിയ കെ.എസ്.ആർ.ടി.സി.യുടെ എക്‌സിക്യുട്ടീവ് ക്ലാസ് ബസ് നാളെ മുതല്‍ സര്‍വീസ് നടത്തും.ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള​തും സു​ര​ക്ഷി​ത​വു​മാ​യ യാ​ത്രാ​നു​ഭ​വം ഒ​രു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഏര്‍പ്പെടുത്തിയ എ.​സി വോ​ൾ​വോ ല​ക്ഷ്വ​റി ബ​സ് തി​രു​വ​ന​ന്ത​പു​രം -എ​റ​ണാ​കു​ളം റൂ​ട്ടി​ലാ​ണ് സ​ർ​വീ​സ് നടത്തുക. ഓ​ൺ​ലൈ​ൻ ബു​ക്കി​ങ് തു​ട​ങ്ങി.

36 പ്രീ​മി​യം റി​ക്ലൈ​നി​ങ് സീ​റ്റു​ക​ളാ​ണു​ള്ള​ത്. ഓ​രോ സീ​റ്റി​ലും വ്യ​ക്തി​ഗ​ത വി​നോ​ദ സം​വി​ധാ​ന​മു​ണ്ട്. മി​നി റ​ഫ്രി​ജ​റേ​റ്റ​റും കോ​ഫി മേ​ക്ക​റും ഉ​ൾ​പ്പെ​ടു​ന്ന പാ​ൻ​ട്രി സം​വി​ധാ​ന​വും ബ​സ്സി​ലെ ശു​ചി​മു​റി​യും ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്ക് ഏ​റെ സ​ഹാ​യ​ക​മാ​കും.​യു.​എ​സ്.​ബി ചാ​ർ​ജി​ങ് പോ​ർ​ട്ടു​ക​ളും സൗ​ജ​ന്യ വൈ​ഫൈ സൗ​ക​ര്യ​വും ഉ​ണ്ട്.

തിരുവനന്തപുരത്തുനിന്ന് രാവിലെ 5.30-ന് പുറപ്പെട്ട് 9.45-ന് എറണാകുളത്തെത്തും. യാത്രാസമയം 4.15 മണിക്കൂർ. എറണാകുളത്തുനിന്ന് തിരികെ വൈകീട്ട് 5.30-ന് പുറപ്പെട്ട് 9.45-ന് തലസ്ഥാനത്തെത്തും. വന്ദേഭാരത് എക്‌സ്പ്രസിന് പിന്നാലെയാണ് ഇരുസർവീസുകളുടെയും സമയക്രമീകരണം. ഇതേറൂട്ടിൽ വന്ദേഭാരതിൽ ചെയർകാറിന് 690 രൂപയാണ് ടിക്കറ്റ്‌നിരക്ക്.

കൊല്ലം, ആലപ്പുഴ, തോപ്പുംപടി എന്നിവിടങ്ങളിലാണ് ഇടയ്‌ക്ക് സ്റ്റോപ്പുള്ളത്.. ശനി, ഞായർ ദിവസങ്ങളിൽ ഗുരുവായൂരേക്ക് യാത്ര നീട്ടുന്നതും പരിഗണനയിലുണ്ട്.

കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് വാങ്ങിയ ബസുകൾ ബിസിനസ് ക്ലാസ് എന്ന പേരിൽ നിരത്തിൽ ഇറക്കാനാണ് തീരുമാനിച്ചിരുന്നത്. ഭരണം മാറിയതോടെ പേര് എക്‌സിക്യുട്ടീവ് ക്ലാസ് എന്നാക്കി. എയർ ഹോസ്റ്റസ് മാതൃകയിൽ ബസിൽ ബസ് ഹോസ്റ്റസുണ്ടാകും. സ്വിഫ്റ്റ് ജീവനക്കാരെയാകും നിയോഗിക്കുക. ഇതിനൊപ്പം വാങ്ങിയ മറ്റൊരു ബസ് ആലപ്പുഴ-ബെംഗളൂരു റൂട്ടില്‍ ഓടിത്തുടങ്ങിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top