
കോട്ടയത്ത് ചന്തക്കവലയിൽ ഇന്നലെ വൈകിട്ട് അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയ അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. നട്ടാശ്ശേരി ഇഞ്ചേരികുന്ന് പാറയിൽ അജയൻ്റെ മകൾ അഞ്ജലി അജയ് (19) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം.ചങ്ങനാശേരിയിൽ നിന്ന് കോട്ടയത്തേക്ക് വന്ന തണ്ടപ്ര ബസാണ് അപകടത്തിനിടയാക്കിയത്. ശീമാട്ടിക്ക് എതിർവശത്തുള്ള ഫുട്പാത്തിന്റെ ബാരിക്കേഡ് തകർത്താണ് ബസ് വൈദ്യുതി പോസ്റ്റിലും ഇടിച്ച ശേഷം സമീപത്തെ കടയിലേക്കും ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിന് പിന്നാലെ ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസും നാട്ടുകാരും ചേർന്ന് പിടി കൂടി.പരിക്കേറ്റ 5 പേർ ജില്ലാ ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്.പരേതയായ സന്ധ്യയാണ് അഞ്ജലിയുടെ മാതാവ്.

ഇന്നലെ വൈകിട്ട് ബസുകൾ തമ്മിലുള്ള മത്സര ഓട്ടത്തിനിടയിലാണ് ഈ അപകടമുണ്ടായത്.ഓടി കൂടിയ നാട്ടുകാരാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലാക്കിയത്.
