Kerala

പാലാ സ്വദേശിയെ സൗദിയിൽ ജയിലിലിട്ട ഇന്ത്യൻ എംബസിയോട് തന്നെ, കേസ് മൂലമുണ്ടായ പ്രശ്നങ്ങൾ മാറ്റാൻ കേരള ഹൈക്കോടതിയുടെ  ഉത്തരവ്

 

കോട്ടയം : പാലാ സ്വദേശിയെ സൗദിയിൽ സിറിയക്കാരനെ കൊണ്ട് കേസ് കൊടുത്തു ജയിലിലിട്ട ഇന്ത്യൻ എംബസിയോട് തന്നെ, ഈ കേസ് മൂലമുണ്ടായ പ്രശ്നങ്ങൾ മാറ്റാൻ ഇന്ത്യൻ എംബസിയിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥർക്ക്‌ നിർദേശിച്ച് കൊണ്ട്
വേണ്ട നിയമ സഹായം ഉൾപ്പെടെ നൽകാൻ പരാതികാരിയുടെ റിട്ട് ഹർജി അനുവദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.

പാലാ സ്വദേശിയായ ഡൊമിനിക് സൈമൺ ന്റെ 83 വയസ് പ്രായം ഉള്ള ‘അമ്മ ക്ലാരമ്മ സൈമൺ വലായിൽ നൽകിയ WP(C) NO. 21845 OF 2023 പരാതിയിലാണ് ഉത്തരവ്. പരാതികാരിക്ക് വേണ്ടി അഡ്വ: സണ്ണി സേവ്യർ കടപ്ലാക്കൽ ആണ് കേരള ഹൈകോടതിയിൽ ഹാജരായത്.

വന്ദേഭാരത മിഷൻ, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട്, തുടങ്ങിയവയിലെ അഴിമതിയെയും, ഗർഭിണികൾ, രോഗികൾ, നിരാശ്രയരായ തൊഴിലാളികൾ എന്നിവരെ സഹായിക്കണം എന്ന ഡൽഹി, കേരള ഹൈ കോടതികളുടെ വിധികൾ നടപ്പാക്കാത്തിനെയും ചോദ്യം ചെയ്ത വിവരാവകാശ അപേക്ഷകൾ നൽകുകയും ട്വിറ്ററിലൂടെ വിമർശിക്കുകയും ചെയ്തതിനാണ് ഇന്ത്യൻ എംബസി സിറിയക്കാരനെ ഉപയോഗിച്ച് സൗദി പോലീസിൽ പരാതി നൽകിയത്.

ഇന്ത്യൻ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷ അപകടത്തിലാക്കി, പാക്കിസ്ഥാനികൾക്ക് ബസ് സർവീസ് കരാർ നല്കിയതിനെയും, വ്യാജ ഡിഗ്രിക്കാരെ സംരക്ഷിക്കുന്നതിനെതിരെയും ഡൊമിനിക് സൈമൺ പ്രതികരിച്ചിരുന്നു.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട ഡൊമിനിക് സൈമൺനെ , വ്യാജ രാജിക്കത്ത്‌ ചമച്ചു പുറത്താക്കിയ എംബസ്സി ഉദ്യോഗസ്ഥനെതിരെയുള്ള നിയമ പോരാട്ടത്തിലൂടെയാണ് പൊതു രംഗത്തേക്ക് കടന്നു വരുന്നത്. തുടർന്ന് സ്‌കൂളുകളെ സംബന്ധിച്ച എംബസികൾ സൂക്ഷിക്കുന്ന വിവരങ്ങൾ, വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തണം എന്ന സുപ്രധാന വിധിയും, വിവരാവകാശ നിയമപ്രകാരമുള്ള പകർപ്പുകൾക്ക് ഈടാക്കുന്ന തുക രണ്ടു റിയാലിൽ നിന്നും രണ്ടു രൂപയാക്കി കുറക്കുന്ന വിധിയും നേടി.

നിരന്തരമായി എംബസ്സിയിലെ അഴിമതികളെ നിയമപരമായി ചോദ്യം ചെയ്യുകയും, ഇന്ത്യൻ പരെന്റ്സ് ഫോറം, വിവരാവകാശ സംഘടനാ, അഴിമതി വിരുദ്ധ സംഘടന തുടങ്ങിയവ രൂപികരിച്ചു പ്രവർത്തിക്കുകയും ചെയ്തതോടെ, അഴിമതിക്കാരുടെ കണ്ണിലെ കരടായി മാറുകയായിരുന്നു ഡൊമിനിക് സൈമൺ. നൂറുകണക്കിന് പ്രവാസി മലയാളികൾക്ക് ആശ്വാസം പകരാൻ വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾ ഫലപ്രദമായി വിനിയോഗിച്ച, വിവരാവകാശ പ്രവർത്തനങ്ങൾക്ക്‌ ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുള്ള വ്യക്തി കൂടി ആണ് ഡൊമിനിക് സൈമൺ.ഭാര്യയും മക്കളോടും ഒപ്പം 18 വർഷത്തോളം ആയി സൗദിയിൽ താമസിക്കാൻ തുടങ്ങിയിട്ട്.

കേസിനെ തുടർന്ന് 2020 ജൂലൈ 8 ന് അറസ്റ്റിൽ ആയി 113 ദിവസത്തോളം സൗദിയിൽ ജയിൽ ശിക്ഷ അനുഭവിക്കുകയും നാടുകടത്തൽ നടപടികൾ നേരിടേണ്ടി വന്നതിനെയും തുടർന്നാണ് കേരള ഹൈ കോടതിയെ സമീപിച്ചത്.

എന്നാൽ എംബസി അല്ല കേസ് കൊടുത്തത് എന്ന നിലപാടാണ് ഇന്ത്യൻ എംബസി കോടതിയിൽ സ്വീകരിച്ചത്. ഇന്ത്യൻ എംബസ്സിയുടെ പേരിൽ എംബസ്സിയിൽ തന്നെ ജോലികൾ ചെയ്യുന്ന താത്കാലിക ജീവനക്കാരൻ എംബസ്സിയുടെ ലെറ്റർ ഹെഡിൽ നൽകിയ പരാതിമായി ബന്ധമില്ല എന്നാണ് ഇന്ത്യൻ എംബസ്സിയുടെ നിലപാട്. എന്നാൽ വ്യാജ രേഖകൾ ചമച്ചു പരാതി നൽകാൻ സിറിയൻ പൗരനെ എംബസ്സിയിൽ ഉദ്യോഗസ്ഥനാക്കുകയും , സൗദിയിൽ കോടതിയെയും, സർക്കാരിനെയും തെറ്റിദ്ധരിപ്പിക്കുകയും, തെളിവുകൾ നശിപ്പിക്കുകയും ചെയ്തത് ഇങ്ങനെ ഉള്ള താത്കാലിക ജീവനക്കാരൻ ഇതൊക്കെ ചെയ്യ്തത് ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥരുടെ അറിവോടെ എന്ന് പരാതിക്കാരൻ സംശയിക്കുന്നു. ഇങ്ങനെ ഉള്ള ഉദ്യോഗസ്ഥർക്ക്‌ എതിരെ അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ഡൊമിനിക് സൈമൺ , വിദേശകാര്യ മന്ത്രി, ഡി. ജി. പി, NIA , പ്രതിരോധ മന്ത്രാലയം എന്നിവക്ക് പരാതി നൽകി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top