Kerala

പാലായിലെ കോൺഗ്രസ് കൗൺസിലർമാരുടെ അനന്തപുരി സന്ദർശനം :തൂഫാന് പിന്തുണ പ്രഖ്യാപിച്ചതോ അതോ പാലായിൽ തൂഫാൻ ഉണ്ടാക്കാനോ

പാലായിലെ കോൺഗ്രസ് കൗൺസിലർമാരുടെ അനന്തപുരി സന്ദർശനം :തൂഫാന് (കൊടുങ്കാറ്റ്) പിന്തുണ പ്രഖ്യാപിച്ചതോ അതോ പാലായിൽ തൂഫാൻ(കൊടുങ്കാറ്റ്) ഉണ്ടാക്കാനോ.ഇന്നലെ 29 നായിരുന്നു ആറ്  മാസം പൂർത്തീകരിച്ച്  മായാ രാഹുൽ ഔദ്യോഗികമായി വൈസ് ചെയർപേഴ്‌സൺ സ്ഥാനം രാജി വയ്‌ക്കേണ്ട ദിവസം .28 നാണ്  വൈസ് ചെയർപേഴ്‌സൺ പദവിയിലെത്തിയതെങ്കിലും അന്ന് ഞായറാഴ്ച ആയതിനാൽ പിറ്റേ ദിവസമായ തിങ്കളാഴ്ച യു  ഡി എഫിലെ ധാരണ പ്രകാരം രാജി വായ്ക്കേണ്ടതാണ് .

പക്ഷെ ആരും ഒന്നും അതിനെ കുറിച്ച് മിണ്ടുന്നില്ല .മായാ രാഹുൽ വൈസ് ചെയർമാൻ സ്ഥാനം രാജി വച്ചാൽ സ്വതന്ത്ര മുന്നണിയിലെ ബിനു പുളിക്കക്കണ്ടം വൈസ് ചെയർമാൻ ആകണമെന്നാണ് വ്യവസ്ഥ.എന്നാൽ യു  ഡി എഫിൽ ഉണ്ടായ പുതിയ അസ്വാരസ്യം മൂലം സ്വതന്ത്ര മുന്നണി പിന്നോക്കം പോവുകയും പകരം കോൺഗ്രസിന് തന്നെ വൈസ് ചെയർമാൻ സ്ഥാനം നൽകാൻ ധാരണ ആവുകയും ചെയ്തു .എന്നാൽ ഇത് സ്വതന്ത്ര മുന്നണിയിലെ അംഗങ്ങൾ തമ്മിൽ ആശയ കുഴപ്പം ഉണ്ടാക്കിയെന്നും റിപ്പോർട്ട് ഉണ്ട് .

അങ്ങനെ നിലപാടുകളിൽ ഇരുവരും ഉറച്ചു നിൽക്കുമ്പോഴാണ് ഇന്നലെ തിങ്കളാഴ്ച കോൺഗ്രസ് കൗണ്സിലര്മാര്  നാലു പേരും സ്വതന്ത്ര മായാ രാഹുലും ചേർന്ന് അഞ്ച് പേര് ആഭ്യന്തര മന്ത്രിയെയും മുഖ്യമന്ത്രിയെയും നേരിട്ട് സന്ദർശിച്ച് ആശയ വിനിമയം നടത്തിയത് .തൂഫാന് പിന്തുണയെന്നൊക്കെ പറയുമെങ്കിലും പാലായിൽ തൂഫാൻ ഉണ്ടാക്കാനാണ് അവർ അഞ്ചു പേരും പോയതെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്ക്കും അറിയാം .ഇന്ന് മിനി സിവിൽ സ്റ്റേഷനിൽ നടന്ന കർഷക സഭയും ,ഞാറ്റുവേല ചന്തടെയും ഉദ്‌ഘാടന ചടങ്ങ് തന്നെ ശ്രദ്ധിച്ചാൽ വേർ  തിരിവ് വ്യക്തമാകും .

ഉദ്‌ഘാടകയായ ചെയർപേഴ്‌സൺ ദിയാ ബിനു തൊട്ടടുത്തിരുന്ന സന്തത സഹചാരിയായ യോഗാധ്യക്ഷ പ്രിൻസി സണ്ണിയോട് മാത്രമേ സംസാരിച്ചുള്ളൂ.ഇടതു വശം ഇരുന്ന ടോണി തൈപ്പറമ്പിലിനോട് സംസാരിച്ചതേയില്ല .എന്നാൽ ടോണി തൈപ്പറമ്പിൽ നിർദ്ദേശങ്ങൾ പറയുമ്പോഴൊക്കെ ദിയ ഗൗരവം ഭാവിച്ചു .ഇടയ്ക്കിടയ്ക്ക് പ്രിൻസി സണ്ണിയുമായി  തമാശ പറഞ്ഞു ചിരിച്ചു .എന്നാൽ പ്രിൻസി സണ്ണി തൊട്ടടുത്തിരുന്ന രജിത പ്രകാശുമായും സംസാരിച്ചില്ല .ദിയ ബിനുവിന് ഇഷ്ട്ടപ്പെടാത്ത ആരുമായും ഇപ്പോൾ പ്രിൻസി സണ്ണി മിണ്ടാറില്ല .കോട്ടയം മീഡിയാ ലേഖകനെ കാണുമ്പോൾ  പണ്ട് കമ്മത്ത് പറഞ്ഞ മാതിരി മോർ കൈക്കണ്..പാൽ പുളിക്കണ് എന്ന പോലെ അകലേക്ക് നോക്കി ഒറ്റ പോക്കാണ് .   എന്നാൽ അങ്ങേ അറ്റത്തിരുന്ന കൗൺസിലർ ലിസിക്കുട്ടി മാത്യു കൃഷി ആഫീസർ എസ് ബിന്ധ്യയുമായി സൗഹൃദം പങ്ക് വച്ചു.

അപ്പോളാണ് ടോണി തൈപ്പറമ്പിലും ;ബിജു മാത്യൂസും ;ലിസ്സിക്കുട്ടി മാത്യുവും ;രജിതാ പ്രകാശും ;മായാ രാഹുലും അനന്തപുരിക്ക് പോയി കൊടുങ്കാറ്റ്;അതായതു തൂഫാൻ  ഉണ്ടാക്കാനുള്ള തന്ത്രങ്ങളാണ് ഒരുക്കിയതെന്നു മനസിലായത് .ഇപ്പോൾ ഇരു കൂട്ടരും തന്ത്ര പരമായ മൗനം പാലിക്കുകയാണ്.കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത . .പ്രതിപക്ഷവും കാര്യങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുകയാണ് .ഈയാഴ്ച തന്നെ കൗൺസിൽ വിളിക്കുമ്പോൾ കൂടുതൽ വിവരങ്ങൾ മനസിലാക്കാൻ പറ്റും  .ചർച്ചയ്ക്കു മുൻ കൈ എടുത്ത കോട്ടയം ഡി സി സി നേതൃത്വവും സ്വതന്ത്ര മുന്നണിയുടെ കാര്യത്തിൽ ഖിന്നരാണ് .

എന്നാൽ സ്വതന്ത്ര മായാ രാഹുൽ സ്വന്തം നിലപാടിലുറച്ച് തന്നെയാണ് നിൽക്കുന്നത് .കോൺഗ്രസിലെ രണ്ടു കൗൺസിലർമാരായ റിയ ചീരംകുഴിയും ;തോമസ് പനയ്ക്കലും ഉൾ  വലിയുമ്പോൾ മായാ രാഹുൽ കോൺഗ്രസ് കൗണ്സിലര്മാരോടൊപ്പം അനന്തപുരിയിലെത്തി രമേശ് ചെന്നിത്തലയേയും ,വി ഡി സതീശനെയും കണ്ട് തൂഫാൻ ചർച്ച നടത്തിയത് അവരുടെ നിശ്ചയ ദാർഢ്യമാണ് വെളിവാക്കുന്നത് .അതേസമയം കോൺഗ്രസിലെ കൗൺസിലർ ബിജു മാത്യൂസ് സംസാരം മിതപ്പെടുത്തിയിട്ടുണ്ട് .നാവടക്കൂ പണിയെടുക്കൂ എന്ന 1975 ലെ അടിയന്തരാവസ്ഥ മുദ്രാവാക്യത്തെ ഇപ്പോൾ ബിജു മാത്യൂസ് പിന്തുണയ്ക്കുകയാണ് .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top