പാലാ :പാലാ നഗരസഭയിൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല മായാ രാഹുൽ തന്നെ നഗരമാതാവായി തെരഞ്ഞെടുക്കപ്പെട്ടു.തോറ്റ റിയാ ബിനോയ്‌ക്ക് വിശേഷങ്ങൾ അശേഷമില്ലാതെ യാത്രയായി .നേരത്തെ തോൽവി പ്രതീക്ഷിച്ചതായിരുന്നെങ്കിലും പ്രതിപക്ഷ സ്ഥാനാര്ഥിയാകുവാൻ റിയയ്ക്കു കഴിഞ്ഞു .ഉള്ളതിന് ഒള്ളത് ചിയേഴ്സ് .

കഴിഞ്ഞ തവണത്തെ ദിയയുടെ ഭരണം മുന്നോട്ട് പോയിരുന്നെങ്കിൽ ഇന്ന് ബിനു പുളിക്കക്കണ്ടം വൈസ് ചെയർമാന്റെ കസേരയിൽ ഇരുന്നേനെ.മകൾ ഉപരിപഠനത്തിനു പോകുമ്പോൾ പകരം വൈസ് ചെയർമാന്റെ ചാര്ജും ലഭിക്കുമ്പോൾ സഭ നിയന്ത്രിക്കുന്ന ചെയർമാൻ ആകാമായിരുന്നു .കപ്പിനും ചുണ്ടിനുമിടയിൽ വൈസ് ചെയർമാൻ സ്ഥാനം നഷ്ട്ടപ്പെട്ടു .അങ്ങനെ പകരം ചെയര്മാനായിരിക്കാനുള്ള അവസരവും നഷ്ട്ടപ്പെട്ടു .കാലം കാത്ത് വച്ച കാവ്യ നീതി എന്ന് കൂടെ പറയുന്നവർക്ക് കാലൻ കത്തി വച്ച കാവ്യനീതി തന്നെ ഇന്ന് ലഭിച്ചു .കാലത്തിന്റെ ഒരു പോക്കേ ;കാലന്റെയും .

കഴിഞ്ഞ കൗൺസിലിൽ ബൈജുവിനിട്ട് ഒറ്റയടി കൊടുത്തപ്പോൾ ചെയർമാൻ സ്ഥാനം നഷ്ടമായി ;ഈ കൗൺസിലിൽ ബിജു മാത്യൂസിനിട്ട് ഒറ്റയടി കൊടുത്തപ്പോൾ വൈസ് ചെയർമാൻ സ്ഥാനവും നഷ്ടമായി .അടിക്കുന്തോറും സ്ഥാനങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഫലമാണിപ്പോൾ സ്വതന്ത്ര മുന്നണിക്ക് വന്നു ഭവിച്ചിരിക്കുന്നത്.അന്ന് ബിജു മാത്യൂസിനെ സ്വതന്ത്ര മുന്നണിക്കാർ അടിച്ചപ്പോൾ പാലായിലെ മാധ്യമങ്ങളൊന്നും ഭയന്ന് അക്കാര്യം പുറത്തറിയിച്ചില്ല .അന്ന് വൈകുന്നേരം തന്നെ കോട്ടയം മീഡിയാ പോലീസ് സ്റ്റേഷനിൽ ചെന്ന് ബിജു മാത്യൂസിന്റെയും ,കൊട്ടാരമാറ്റത്തെ ഓട്ടോ തൊഴിലാളികളുടെയും അഭിമുഖം സഹിതം വാർത്ത വന്നപ്പോഴാണ് പുറം ലോകം കാര്യം അറിയുന്നത് .

ഒന്നര മണിക്കൂറിനു ശേഷം റിപ്പോർട്ടർ വാർത്ത നൽകുകയും ;രണ്ടു മണിക്കൂറിനു ശേഷം 28 ന്യൂസ് വാർത്ത നൽകുകയും ചെയ്തു.രാവിലെ ഏഷ്യാനെറ്റ് ;മനോരമ തുടങ്ങിയ ചാനലുകളും വാർത്ത ചെയ്തപ്പോൾ പിടിച്ചു നില്ക്കാൻ കഴിയാതായ സ്വതന്ത്രർ പറഞ്ഞു ബിജു മാത്യൂസ് അല്ലാതെ വേറെ ഒരു കൗൺസിലർ എങ്കിലും ഞങ്ങൾ ബിജുവിനെ അടിച്ചെന്ന് പറഞ്ഞാൽ ഞങ്ങൾ മൂന്നു പേരും കൗൺസിലർ സ്ഥാനങ്ങൾ രാജി വച്ചേക്കാം എന്ന് പ്രസ്താവനയിറക്കി .തുടർന്ന് ലിസിക്കുട്ടി അടക്കം 5 കൗൺസിലർമാർ അടി ശരിവച്ചപ്പോൾ പ്രസ്താവന വിഴുങ്ങുകയാണ് സ്വതന്ത്രർ ചെയ്തത് .അന്ന് കോട്ടയം മീഡിയാ അടി വാർത്ത റിപ്പോർട്ട് ചെയ്തില്ലായിരുന്നെങ്കിൽ ആ സംഭവം തേഞ്ഞു മാഞ്ഞു പോയിരുന്നേനെ.അവിശ്വാസം വരികയുമില്ല ;മായാ രാഹുൽ ചെയർപേഴ്‌സൺ ആവുകയുമില്ല .അതാണ് മുകളിൽ സൂചിപ്പിച്ച തലക്കെട്ട് കാലൻ കത്തി വച്ച കാവ്യ നീതി അതാണിന്ന് പാലായിൽ നടന്നത്.
പണ്ട് കർക്കിടക മാസത്തിൽ പ്ലാവിലെ ചക്ക മൂത്ത് കിടക്കുന്നതു കണ്ടപ്പോൾ ഒറോത ചേടത്തിക്കും മക്കൾക്കും ചക്ക പുഴുക്കുണ്ടാക്കി തിന്നാൻ ഒരു പൂതി കയറി .ആ ചക്കയിട്ടു താ മനുഷേനെ എന്ന് പറഞ്ഞപ്പോൾ തൊമ്മച്ചൻ ചേട്ടൻ പറഞ്ഞു ഈ കർക്കിടകത്തിലെ മുത്ത് മഴയത്ത് പ്ലാവ് ആകെ തെന്നി കിടക്കുവാ പിന്നെയെങ്ങാനും ആകട്ടെ .തൊമ്മച്ചൻ ചേട്ടൻ ടൗണിനു പോയ സമയത്ത് ഒരു തോട്ടിയെടുത്തു അരിവാ അതിൽ ഫിറ്റ് ചെയ്തു മുകളിലെ ചക്കയിൽ പിടിച്ചു വലിച്ചു .ചക്ക വേറൊരു ചക്കയിലിടിച്ചു അതും പൊന്നു കൂടെ ഒരു അഞ്ചാറ് ചക്കയും അതെല്ലാം വീടിന്റെ ഓടിന്റെ മുകളിൽ വീണു ഓട് പൊട്ടി . പൊട്ടിയത് ഇരുപത്തിരണ്ട് ഓടാണ് പൊട്ടിയത്.ടൗണിൽ നിന്നും വന്ന തൊമ്മച്ചൻ ചേട്ടൻ ഉടനെ പറഞ്ഞു.ഒന്നാന്തരം കർക്കിടക മാസത്തിൽ അമ്മേടേം ;മക്കടേം സൂക്കേട് തീർന്നല്ലോ അതുമതി .അത് പാലാ മുനിസിപ്പാലിറ്റിയിലെ പ്രസക്തം.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ