തൃശൂർ: മുണ്ടത്തിക്കോടിലെ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. 13 മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തെങ്കിലും അതിൽ ഏഴ് പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഡിഎൻഎ പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ കൃത്യമായ കണക്കുകൾ അറിയാൻ കഴിയുകയുള്ളൂവെന്ന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പ്രതീകരിച്ചു. മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധനയ്ക്കുള്ള സാംപിൾ ശേഖരിച്ചുതുടങ്ങി. രാജീവ് ഗാന്ധി സെൻ്റർഫോർ ബയോടെക്നോളജിയിൽ നിന്നുള്ള വിദഗ്‌ധ സംഘം പരിശോധനയ്ക്കായി നാളെ സംഭവസ്ഥലത്തെത്തും.

ഇന്ന് പുലർച്ചെ തിരച്ചിൽ പുനരാരംഭിക്കും. എത്രത്തോളം ആളുകൾ ദുരന്തത്തിൽ അകപ്പെട്ടിട്ടുണ്ടെന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ലെങ്കിലും മുപ്പതിനും നാൽപ്പതിനുമിടയിൽ ആളുകൾ ഉണ്ടെന്നാണ് ഏകദേശ വിവരങ്ങൾ.
അഞ്ച് ഷെഡ്ജുകളാണ് ഈ പ്രദേശത്തുണ്ടായിരുന്നത്. നാൽപ്പതോളം പേരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. വെടിപ്പുരയ്ക്ക് ഫയർ സേഫ്റ്റി വകുപ്പിന്റെ ലൈസൻസ് ഇല്ലെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷ കൂടുതൽ വകുപ്പുകൾ ചേർക്കും. വെടിക്കെട്ട് അപകടം ആർഡിഒ അന്വേഷിക്കും.
പരിക്കേറ്റവർ തൃശൂർ മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രിയിലുമായാണ് ചികിത്സയിലുള്ളത്. പത്തോളം പേരാണ് ഐസിയുവിലാണ് ചികിത്സയിലുള്ളത്. ഇവർക്ക് 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. മൂന്ന് പേരുടെ നില അതീവഗുരുതരമാണ്. രണ്ട് പേർ വെൻ്റിലേറ്ററിലാണെന്നാണ് ആശുപത്രിയിൽ