Kerala

ഭരണം ലഭിക്കുന്നതിന് മുമ്പേ യു ഡി എഫിൽ കെ സുധാകരൻ തുടക്കമിട്ടത് വെടിക്കെട്ടിന് മുൻപുള്ള മത്താപ്പ് കത്തീര്

കോട്ടയം :നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പെ കോൺഗ്രസ് നേതാവ് കെ സുധാകരൻ കോൺഗ്രസിൽ തുടക്കമിട്ടത് വെടിക്കെട്ടിന് മുമ്പുള്ള മത്താപ്പ് കത്തീര്.തനിക്ക് കണ്ണൂർ സീറ്റ് നൽകാതിരിക്കാൻ ഹൈക്കമാണ്ടിൽ ഏറെ സമ്മർദ്ദം ചെലുത്തിയത് വി ഡി സതീശനാണെന്ന് കെ സുധാകരന് നല്ലോണം  അറിയാം.കെ പി  സി സി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും തന്നെ നിഷ്കാസിതനാക്കിയതും വി ഡി സതീശന്റെ കുത്തി തിരുപ്പാണെന്നും കെ സുധാകരന് നല്ലോണം അറിയാം .അതിനുള്ള മധുര പ്രതികാരമാണ് കെ സുധാകരൻ കെ സി വേണുഗോപാൽ കേരളത്തിലെത്തി സംഘടനയെ നയിക്കണമെന്ന സന്ദേശത്തിലൂടെ നൽകിയിരിക്കുന്നത് .

കെ സുധാകരൻ കെ പി സി സി  പ്രസിഡന്റും ; വി ഡി സതീശൻ പാർലമെന്ററി പാർട്ടി ലീഡറുമായിരുന്നപ്പോൾ നടത്തിയ സംസ്ഥാന പര്യടനത്തിൽ രാവിലെ നടത്തുന്ന പത്ര സമ്മേളനങ്ങളിൽ ഒരിക്കലും സ്വരച്ചേർച്ച ഇല്ലായിരുന്നു .ഒരു വേള രാവിലെയുള്ള പത്ര സമ്മേളനത്തിൽ എത്താതിരുന്ന വി ഡി സതീശനെ ചീത്ത വിളിച്ചാണ് അഭിസംബോധന ചെയ്തത്.എന്നാൽ വി ഡി സതീശൻ അതിനെ തന്ത്രപരമായി നേരിടുകയും .അത് വിവാദമാക്കേണ്ടതില്ല ;കെ എസ് ഞങ്ങടെയെല്ലാവരുടെയും സീനിയർ ലീഡറാണ് എന്ന് പറഞ്ഞു വിവാദം അവസാനിപ്പിക്കുകയും ചെയ്‌തെങ്കിലും നേരെ ഡൽഹിയിൽ പോയി കെ പി സി സി  പ്രസിഡന്റിനെ മാറ്റണമെന്ന് നിർദ്ദേശം വയ്ക്കുകയും ചെയ്തു .

തന്നെ കെ പി സി സി  പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നിഷ്കാസിതനാക്കിയത് വി ഡി സതീശനാണെന്നു കെ സുധാകരന് നല്ലോണം അറിയാം .അപ്പോളാണ് നിയമസഭാ തെരെഞ്ഞെടുപ്പ് ആഗതമായത്.യു  ഡി എഫിന് ഭരണം ലഭിക്കുമെന്ന് അറിയാവുന്ന കെ സുധാകരൻ കണ്ണൂരിൽ നിന്നും മത്സരിച്ച് മന്ത്രിയാകുവാൻ ആഗ്രഹിച്ച് ഹൈക്കമാൻഡിനെ സന്ദർശിച്ചു .അപ്പോൾ അവിടെയും വിലങ്ങു തടിയായി നിന്ന് പ്രതിരോധ കോട്ട ഒരുക്കിയത് വി ഡി സതീശനായിരുന്നു .അങ്ങനെ മന്ത്രിയാവാമെന്നുള്ള മോഹം ഇല്ലാതാക്കിയതിന്റെ കടുത്ത പകയാണ് ഇപ്പോൾ കെ സി വേണുഗോപാൽ കേരളത്തിന്റെ സംഘടനാ ചുമതല ഏറ്റെടുക്കണമെന്ന നിർദ്ദേശത്തിലൂടെ കെ എസ് ഉദ്ദേശിക്കുന്നത് .

തെരെഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവണമെന്ന്  അദ്ദേഹം നിർദ്ദേശം വച്ചപ്പോൾ ആരും അതെ ചൊല്ലി വിവാദമുണ്ടാക്കിയിരുന്നില്ല .കാരണം തെരെഞ്ഞെടുപ്പ് പ്രചാരങ്ങളെ അത് ബാധിക്കുമെന്ന് കരുതിയാണ് നേതാക്കൾ പ്രതികരിക്കാതിരുന്നത് .എന്നാൽ തെരെഞ്ഞെടുപ്പ് ഫലം വരുവാൻ 17 ദിവസം മാത്രം ബാക്കി നിൽക്കെ കെ സുധാകരന്റെ വെടി പൊട്ടിക്കൽ രണ്ടും കല്പിച്ചുള്ളതാണെന്നതിൽ തർക്കമില്ല .ഇതിന്റെ അനുരണനങ്ങൾ അടുത്ത ദിവസം മുതൽ പ്രസ്താവനകളായി  വരുവാൻ തുടങ്ങുമ്പോൾ കോൺഗ്രസ് രാഷ്ട്രീയം തന്നെ കലുഷിതമാവും.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top