പാലാ: മുൻസിപ്പൽ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പുനരുദ്ധാരണ നിർമ്മാണോദ്ഘാടന വേദി പഴയ കാല കായിക താരങ്ങളുടെ സമാഗമ വേദി കൂടിയായി.

പഴയ നീന്തൽ താരങ്ങളായ വിൽസൻ ചെറിയാനും ,ഷൈനി വിൽവന്നും ,ജേക്കബ്ബ് തോപ്പനും ,വി.സി സാറും ഒക്കെ ഒന്നിച്ചപ്പോൾ അവിടെ കൂടിയ നൂറ് കണക്കിന് പുതിയ കായിക താരങ്ങൾക്കും അതൊരു നവ്യാനുഭവമായി.

പ്രസംഗത്തിൽ വിൽസൻ ചെറിയാൻ തൻ്റെ പഴയ കാല അനുഭവങ്ങൾ പങ്ക് വച്ചപ്പോൾ അദ്ദേഹത്തിൻ്റെ വാമഭാഗം ഷൈനി വിൽസനും ഭർത്താവിൻ്റെ പ്രസംഗം ഒരു മൊണോലിസ ചിരിയോടെ ആസ്വദിക്കുന്നുണ്ടായിരുന്നു.കാലം സെൻറ് മേരീസ് പള്ളി കമ്മിറ്റിയംഗമായ ബേബി ചക്കാലയ്ക്കലും അനിയൻ്റെ പ്രസംഗം കേൾക്കാനെത്തിയിരുന്നു.
സജേഷ് ശശി ,ലാലിച്ചൻ ജോർജ് , കടനാട് പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി ,രാമപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സണ്ണി പെരുന്നക്കോട്ട് ,കൗൺസിലർമാരായ ആൻേറാ ജോസ് പടിഞ്ഞാറെക്കര, ജോസിൻ ബിനോ ,ലീനാ സണ്ണി ,ജോസ് ചീരാങ്കുഴി ,ബിജി ജോ ജോ കുടക്കച്ചിറ,ജോസുകുട്ടി പൂവേലി ,കുഞ്ഞുമോൻ മാടപ്പാട്ട് ,ഷിബു കാരമുള്ളിൽ ,ജിഷോ ചന്ദ്രൻ കുന്നേൽ, വിൻസെൻ്റ് തൈമുറിയിൽ എന്നിവരും സന്നിഹിതരായിരുന്നു.

