തിരുവനന്തപുരം: പാര്‍ട്ടി നേതൃയോഗത്തില്‍ ക്ഷണിച്ചില്ലെന്ന വാര്‍ത്ത നിഷേധിക്കാതെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പറയേണ്ടവര്‍ പറഞ്ഞല്ലോ എന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ നിന്ന് സുരേന്ദ്രനെ കൂടാതെ മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ വി മുരളീധരനെയും സി കെ പത്മനാഭനെയും ഒഴിവാക്കിയെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ഇതിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ചുമതലയുള്ള ഭാരവാഹികളുടെയും ജില്ല അധ്യക്ഷന്മാരുടെയും യോഗമായിരുന്നു തൃശൂരില്‍ നടന്നത്. യോഗത്തില്‍ മുന്‍ അധ്യക്ഷന്മാരായ പി കെ കൃഷ്ണദാസിനും കുമ്മനംരാജശേഖരനും ക്ഷണമുണ്ടായിരുന്നു. ഇരുവരും വേദിയിലിരിക്കുകയും വിവിധ സെഷനുകളില്‍ സംസാരിക്കുകയും ചെയ്തിരുന്നു.
തദ്ദേശതിരഞ്ഞെടുപ്പ് ഒരുക്കം ചര്‍ച്ചചെയ്യുന്ന യോഗത്തിലേക്ക് മുതിര്‍ന്ന നേതാക്കളെ ക്ഷണിക്കാതിരുന്നത് നേതാക്കള്‍ തമ്മിലുളള കടുത്ത അഭിപ്രായ ഭിന്നത മൂലമാണെന്നാണ് സൂചന. കെ സുരേന്ദ്രന്റെയും മുരളീധരന്റെയും ഗ്രൂപ്പിലുള്ള നേതാക്കളോടും സമാന സമീപനമെന്നാണ് പരാതി.

