പാലാ :ഒൻപതു മാസം വേണം പക്ഷെ ആറ് മാസം കൊണ്ട് സിന്തറ്റിക് ട്രാക് നിർമ്മാണം പൂർത്തീകരിച്ച് ഈ വേദിയിൽ വച്ച് ഉദ്‌ഘാടനം നടത്തുമെന്നു സംസ്ഥാന കായീക മന്ത്രി അബ്ദുൽ റഹ്‌മാൻ പ്രസ്താവിച്ചു .പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിന്റെ സിന്തറ്റിക് ട്രാക് പുനരുദ്ധാരണ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി അബ്ദുൽ റഹ്‌മാൻ.

മാണി സി കാപ്പൻ എം എൽ എ ;ജോസ് കെ മാണി എം പി ;തോമസ് പീറ്റർ ;ബിജി ജോജോ കുടക്കച്ചിറ ;ജോസ് ചീരാൻകുഴി .വിൻസൺ ചെറിയാൻ ;ഷൈനി വിത്സൺ ;സജേഷ് ശശി ;ലാലിച്ചൻ ജോർജ് ;പി.കെ ഷാജകുമാർ ,പി എം ജോസഫ് എന്നിവർ പ്രസംഗിച്ചു .ആന്റോ ജോസ് പടിഞ്ഞാറേക്കര ;ലീനാ സണ്ണി ;ജോസിൻ ബിനോ ;ജോസുകുട്ടി പൂവേലി;ജിജി തമ്പി ;സണ്ണി പോരുന്നക്കോട്ട് ;പ്രസാദ് പെരുമ്പള്ളി ; കുഞ്ഞുമോൻ മാടപ്പാട്ട് എന്നിവർ സന്നിഹിതരായിരുന്നു .


