പാലാ പയപ്പാറിൽ നിന്നും മൂകാംബികയിലേക്ക് തീർത്ഥാടനത്തിന് പോയ സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് ഒരു മരണം .ഇക്കഴിഞ്ഞ 15 നാണു സംഘം യാത്ര പുറപ്പെട്ടത് .യാത്ര സംഘത്തിൽ ളാലം ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശൈലജാ രവീന്ദ്രനും ഉണ്ടായിരുന്നു .അവർ സുരക്ഷിതയാണ്.

ഇന്ന് മടങ്ങാനിരിക്കെയാണ് അപകടം സംഭവിച്ചത് .അപകടത്തിൽ രണ്ടു പേരുടെ നില ഗുരുതരമാണ് .നിയന്ത്രണം വിട്ടു വന്ന ലോറിയാണ് അപകടമുണ്ടാക്കിയത് .ഡ്രൈവർ ലോറിയിൽ നിന്നും ഇറങ്ങിയോടി എന്നാണറിയുന്നത് .ജോസ് കെ മാണി എം പി രക്ഷ പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു നേതൃത്വം നൽകുന്നുണ്ട് .