ആം ആദ്മി പാർട്ടി കേരള പ്രഭാരിയും മുൻ ഡൽഹി മേയറുമായ ഡോ. ഷെല്ലി ഒബ്രോയ്ക്കു നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം നൽകി ആം ആദ്മി പ്രവർത്തകർ.

ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ.വിനോദ് മാത്യു വിൽസൺ, ജനറൽ സെക്രട്ടറി അരുൺ, ഓർഗനൈസേഷൻ സെക്രട്ടറി അഡ്വ: നവീൻജി നാദമണി, വർക്കിംഗ് പ്രസിഡന്റുമാരായ സെലിൻ ഫിലിപ്പ്, ഖാദർ മാലികപ്പുറം ഉൾപ്പെടെയുള്ള നേതാക്കൾ ചേർന്നാണ് അവരെ സ്വീകരിച്ചത്.

തുടർന്നുള്ള ദിവസങ്ങളിൽ സംസ്‌ഥാന നേത്യത്വത്തെയും വിവിധ സോണുകളിൽ ഭാരവാഹികളും പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുഖ്യ ചർച്ചയാകും.അടുത്ത കാലത്ത് ആം ആദ്മി പാർട്ടിക്കുണ്ടായ മാന്ദ്യം മറികടക്കാനുള്ള സംഘടനാ പരിപാടികൾ അവർ നിർദ്ദേശിക്കുമെന്നാണ് അറിയുന്നത് .

