Kerala

ഗൂഗിൾപേ വഴി 1000 രൂപ കൈക്കൂലി വാങ്ങിയ ഹരിപ്പാട് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

ഗൂഗിൾപേ വഴി 1000 രൂപ കൈക്കൂലി വാങ്ങിയ ഹരിപ്പാട് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ.ഹരിപ്പാട്​ വില്ലേജ്​ ഓഫീസർ പി കെ പ്രീതയെയാണ് വിജിലൻസ്​ പിടികൂടിയത്.

ഇന്ന് ഉച്ചക്ക്​ 1.50ന്​ വില്ലേജ്​ ഓഫീസിന് സമീപത്തെ പാർക്കിങ്​​ ഗ്രൗണ്ടിലായിരുന്നു സംഭവം.ഹരിപ്പാട് സ്വദേശിയായ പരാതിക്കാരന് കൃഷി ആനുകൂല്യങ്ങൾ ലഭിക്കാൻ കേന്ദ്രസർക്കാരിന്റെ അഗ്രി സ്റ്റാക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ വസ്തുവിന്റെ പഴയ സർവേ നമ്പർ നൽകിയതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top