പാലാ: നിരപരാധികളെ കൊന്നൊടുക്കുന്ന യുദ്ധങ്ങൾ വേണ്ട,ലോകത്തിന്റെ സമാധാനം കെടുത്തുന്ന യുദ്ധങ്ങൾ അവസാനിപ്പിക്കുക.എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു സിപിഐ നേതൃത്വത്തിൽ പാലായിൽ യുദ്ധ വിരുദ്ധ റാലി നടന്നു.പാലാ തെക്കേക്കരയിൽ നിന്നും ആരംഭിച്ച റാലി സ്റ്റേഡിയം ജംഗ്ഷനിൽ സമാപിച്ചു.തുടർന്നു നടന്ന സമ്മേളനം സിപിഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ് ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ അധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് സെക്രട്ടറി എം റ്റി സജി സ്വാഗതം ആശംസിച്ചു.

സിപിഐ ജില്ല ട്രെഷറർ ബാബു കെ ജോർജ്,അഡ്വ തോമസ് വി റ്റി, അനു ബാബു തോമസ്, സണ്ണി ഡേവിഡ്, അഡ്വ പി ആർ തങ്കച്ചൻ,അഡ്വ.പയസ് രാമപുരം,സിബി ജോസഫ്,ബിജു റ്റി ബി,ശ്യാമള ചന്ദ്രൻ, എൻ എസ് സന്തോഷ്‌കുമാർ, ഡോ അനീഷ് തോമസ്, അഡ്വ അഞ്ജുപി എം, എന്നിവർ പ്രസംഗിച്ചു.പി കെ രവികുമാർ,പി എൻ പ്രമോദ്,ജോമോൻ ജോണി,വി വി ഹരികുമാർ,ആർ വേണുഗോപാൽ,പി അജേഷ്,

പി എ മുരളി, പി ഡി സജി,കെ ബി സന്തോഷ്, കെ എസ് മോഹനൻ, സോമിച്ചൻ ജോർജ്, ജോസ്കുട്ടി ജേക്കബ്ബ്,സിറിയക് തോമസ്,കെ പി സുരേഷ്,സി റ്റി സജിമോൻ എന്നിവർ റാലിക്ക് നേതൃത്വം നൽകി പാലായിൽ സിപിഐ നേതൃത്വത്തിൽ നടന്ന യുദ്ധ വിരുദ്ധ റാലിയുടെ സമാപന സമ്മേളനം സിപിഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

