
കേരളത്തിലെ മാർത്തോമാ നസ്രാണി സഭയുടെ ചരിത്രത്തിലെ സമുന്നതനായ വ്യക്തിത്വവും വിശ്വാസത്തിൻ്റെ സാക്ഷ്യയും , മാത്രുകാ സാമൂഹ്യ പ്രവർത്തകനും , കാലത്തിന് മുൻപേ സഞ്ചരിച്ച ദീർഘ ദർശിയുമായിരുന്നു നിധീരിക്കൽ മാണി കത്തനാരെന്ന് ചേർപ്പുങ്കൽ ഫെറാന വികാരി ഫാദർ മാത്യു തെക്കേൽ അനുസ്മരിച്ചു. നിധീകരിക്കൽ മാണി കത്തനാരുടെ 121 ാം ചരമവാർഷികത്തോടനുബന്ധിച്ച് എ കെ സി സി ചേർപ്പുങ്കൽ യൂണിറ്റ് സംഘടിപ്പിച്ച സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാർത്തോമാ നസ്രാണികളുടെ പുനരൈക്യത്തിനായി പ്രവർത്തിച്ച സമുദായ നേതാവും -സാമൂഹിക മാറ്റത്തിനും മുന്നേറ്റത്തിനുമായി പ്രവർത്തിച്ച നവോധാനനായകനുമായിരുന്നു മാണിക്കത്തനാരെന്നും അദ്ദേഹം അനുസ്മരിച്ചുസീറോ മലബാർ സഭയുടെ രണ്ടാമത്തെ വികാരി ജനറൽ ആയിരുന്ന നിധീരിക്കൽ മാണിക്കത്തനാർ സമൂഹത്തിന്റെ നന്മയ്ക്കും ഉന്നതിക്കുമായി സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിച്ച വ്യക്തിയായിരുന്നു . പ്രദേശിക വളർച്ചക്കും സമുദായ -ജാതിഭേതമില്ലാതെ തദേശീയരുടെ ഉയർച്ചക്കുമായി ഇടവകകളിൽ സ്കൂളുകൾ ആശുപത്രികൾ എന്നിവർ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്ത മാണിക്കത്തനാർ ദീപിക പത്രത്തിൻ്റെ സ്ഥാപകനും , ആദ്യ പത്രാധിപരും ആയിരുന്നു എന്ന് ഡയറക്ടർ ഫാ . അജിത്ത് പരിയാരത്ത് പറഞ്ഞു.
സ്കൂളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിനും അക്കാലത്ത് അദ്ദേഹത്തിൻ്റെ ശ്രമം ഉണ്ടായി. മനോരമ പത്രത്തിൻ്റെ സ്ഥാപനത്തിലും അതിനായുള്ള ഭൂമി കണ്ടെത്തിയതിലും മാണിക്കത്തനാരുടെ ഇടപെടലുണ്ട്.മംഗളപ്പുഴ സെമിനാരിക്ക് സ്ഥലം വാങ്ങിയതും , കുറവിലങ്ങാട് പള്ളിയുടെ പള്ളിമേട പണി കഴിപ്പിച്ചതും മാണിക്കത്താനാർ ആണ് എന്ന് പുസ്തകങ്ങൾ സാക്ഷിപ്പെടുത്തുന്നായി യൂണിറ്റ് പ്രസിഡൻ്റ് മാർട്ടിൻ ജെ കോലടി അദ്ധ്യക്ഷ പ്രസംഗത്തിൽ സ്മരിച്ചു
സ്മൃതി സമർപ്പണ സമ്മേളനത്തിൽ,ടിഡി കുര്യാക്കോസ്. ,സോജൻ മാത്യു ,ജസ്റ്റിൻ വാരപ്പറമ്പിൽ , ബെല്ലാ സിബി , മിനി പള്ളിച്ചിറ ,ജോസ് താനിക്കക്കുന്നേൽ , ഷിബു മറ്റപ്പള്ളി എന്നിവർ പ്രസംഗിച്ചു.

