കോട്ടയം:ഒടുവിൽ നിലമ്പൂരിലെ മാണി സി കാപ്പൻ പ്രവചിച്ചത് കിറുകൃത്യം ഫലിച്ചു .8000 ന് മേൽ ഭൂരിപക്ഷമാണ് മാണി സി കാപ്പൻ നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനായി പ്രവചിച്ചത് .ആ പ്രവചനവും അച്ചിട്ടായതോടെ മാണി സി കാപ്പന്റെ നാക്ക് കരിനാക്കാവുകയാണ്. പഴം ചൊല്ലിൽ പാതിരില്ലെന്നാണ് പ്രമാണം എന്നാൽ ഈ എം എൽ എ പറഞ്ഞിട്ടുള്ളത് കിറു കൃത്യം ശരിയായി വന്നിട്ടുണ്ട് . ഇക്കുറി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലമാണ് ഈ എം എൽ എ കൈകാര്യം ചെയ്തത് .കുറഞ്ഞത് 8000 വോട്ടിന് ആര്യാടന്‍ ഷൗക്കത്ത് ജയിക്കും. 18000 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് കിട്ടിയാലും അദ്ഭുതപ്പെടാനില്ല.പാലാ എംഎല്‍എ യായ മാണി സി കാപ്പന്‍ വ്യക്തമാക്കി. ഇതുവരെയുളള കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ എല്ലാം കൃത്യമായിരുന്നു. പാലായിലെ തന്റെ വിജയം ഉള്‍പ്പടെ.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ 15,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് താന്‍ ജയിക്കുമെന്നായിരുന്നു കാപ്പന്റെ പ്രവചനം. 15,386 വോട്ടായിരുന്നു യഥാര്‍ഥ ഭൂരിപക്ഷം.തൃക്കാക്കരയില്‍ ഉമാ തോമസിന് 25,000നു മുകളില്‍ ലഭിക്കുമെന്നു പ്രവചിച്ചു. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് 30,000നു മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്നു മാണി സി.കാപ്പന്‍ പ്രവചിച്ചിരുന്നു. എല്ലാം ഫലിച്ചു.

6 ദിവസം നിലമ്പൂര്‍ മണ്ഡലത്തില്‍ ക്യാംമ്പ് ചെയ്ത് കാപ്പന്‍ പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു. അവിടെ ഭരണപക്ഷ വിരുദ്ധ വികാരമാണ് എല്ലാവരും പങ്കുവച്ചതെന്നും പതിനായിരത്തില്‍ താഴെ വോട്ട് മാത്രമേ അന്‍വറിന് കിട്ടുകയുള്ളുവെന്നും കാപ്പന്‍ പറഞ്ഞു.എന്നാൽ അൻവറിന്റെ കാര്യത്തിൽ മാത്രമേ മാണി സി കാപ്പന് പിഴച്ചുള്ളൂ അൻവർ 18000 ത്തോളം വോട്ടുകളാണ് പിടിച്ചിട്ടുള്ളത് .എന്തായാലും മാണി സി കാപ്പന്റെ നാക്ക് കരിനാക്കാവുന്ന കാഴ്ചയാണ് നിലമ്പൂർ ഉപ തെരെഞ്ഞെടുപ്പിൽ കണ്ടത് .

