Kottayam

കേസന്വേഷണവുമായി ചെന്ന അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടത് മോഷണത്തിന് പദ്ധതി തയ്യാറാക്കുന്ന ക്രിമിനൽ സംഘത്തെ

കറുകച്ചാൽ: ഒരു കേസന്വേഷണത്തിനായി ചെന്ന പോലീസുദ്യോഗസ്ഥർക്ക് ലഭിച്ചത് നാല് കൊടും ക്രിമിനലുകളെ .മാന്തുരുത്തി, ആഴാംച്ചിറ വീട്ടിൽ അഖിൽ എ കെ, (25 വയസ്സ്)
ചമ്പക്കര, കല്ലിങ്കൽ അഭയദേവ്( 26വയസ്സ് )
സംക്രാന്തി കണ്ണച്ചാലിൽ ബിന്റോ ബേബി (26വയസ്സ് )
പെരുമ്പായിക്കാട്, വട്ടമുകൾ കെനസ് കെ വി (20വയസ്സ് )
എന്നിവരാണ് അറസ്റ്റിൽ ആയത്.

07-6-2025 ൽ മാന്തുരുത്തിയിൽ വച്ച് കാപ്പ പ്രതികൾ തമ്മിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന്
കറുകച്ചാൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്ന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് 11-6-25 തീയതി കേസിലെ മൂന്നാം പ്രതി താമസിക്കുന്ന നെടുംകുന്നം മാന്തുരുത്തി ഭാഗത്തുള്ള ആഴാഞ്ചിറ വീട്ടിലെത്തിയ പോലീസ് സംഘം വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ള നാലുപേരുടെ കൂടി സാന്നിധ്യം മനസ്സിലാക്കി അവരെ ചോദ്യം ചെയ്തതിൽ പരസ്പരവിരുദ്ധമായി കാര്യങ്ങൾ പറയുകയും,

ഇതിലെ രണ്ടു പ്രതികൾക്കെതിരെ ഭവനഭേദനം,മോഷണം, റോബറി തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് കറുകച്ചാൽ സ്റ്റേഷനിൽ തന്നെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്ന് മനസ്സിലാക്കുകയും ചെയ്തു.
മുൻപ് മോഷണ കേസിൽ പ്രതികൾ ആയിട്ടുള്ള വരും, ക്രിമിനൽ പശ്ചാത്തലം ഉള്ളവരും ആയ ആളുകൾ സംഘം ചേർന്നത് കൃത്യമായ ഗൂഢാലോചനയോടെയും റോബറി തുടങ്ങിയ ഉദ്ദേശത്തോടെയും ആണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്യുകയായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

കറുകച്ചാൽ IP SHO പ്രശോഭിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വിജയകുമാർ ഉൾപ്പെടുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top