Kottayam

ബിനോയിയുടെ സത്യസന്ധതക്ക് പാമ്പാടി പോലീസിന്റെ അനുമോദനം

പാമ്പാടി:ബിനോയിയുടെ സത്യസന്ധതയ്ക്ക് പാമ്പാടി പോലീസ് വക അനുമോദനം.വാകത്താനം നാലുന്നാക്കൽ, കുരിക്കാട്ടുപറമ്പ് വീട്ടിൽ ജോൺ ചാക്കോ മകൻ ബിനോയ് ജോൺ (40 വയസ്സ്) ആണ് പാമ്പാടി പോലീസിന്റെ അനുമോദനത്തിന് പാത്രമായത്.


മീനടം ഭാഗത്ത് നിന്നും ഏതോ വാഹനത്തിൽ നിന്നും നഷ്ടപ്പെട്ട 6 ലക്ഷം രൂപ റോഡിൽ നിന്നും ലഭിച്ച ടൈൽ പണി തൊഴിലാളിയായ ബിനോയ് ജോൺ 21.06.2025 തിയതി ഈ തുക പാമ്പാടി സ്റ്റേഷനിൽ ഏൽപ്പിച്ചു. തുകയുടെ അവകാശിയായ റെജിമോൻ (വാകത്താനം) സ്റ്റേഷനിൽ എത്തി നഷ്ടപ്പെട്ട തുകയുടെ വിശദാംശങ്ങൾ പറയുകയും പോലീസ് ആവശ്യപ്പെട്ട രേഖകൾ ഹാജാരാക്കുകയും ചെയ്തതിൻ പ്രകാരം ,പാമ്പാടി പോലീസ്സ്റ്റേഷൻ IP SHO റിച്ചാർഡ് വർഗ്ഗീസ്സ്,SI ഉദയകുമാർ, സാമൂഹിക പ്രവർത്തകർ, തുക ലഭിച്ച ബിനോയ് ജോൺ എന്നിവരുടെ സാന്നിധ്യത്തിൽ പണം അവകാശിയായ റെജിമോന് കൈമാറുകയും ചെയ്തു. തനിക്ക് കടബാധ്യത ഉണ്ടായിട്ടും ഈ പണം പോലീസ് സ്റ്റേഷനിൽ കൈമാറി സത്യസന്ധത കാണിച്ച ബിനോയ് ജോണിന് പ്രശംസ പത്രം കൊടുത്ത് പാമ്പാടി പോലീസ് ആദരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top