Kottayam

മഴക്കാലമെത്തിയതോടെ ഭൂമികയുടെ വിത്തുകുട്ടകൾ കൂടുതൽ സജീവമാകുന്നു.,പാലാ നഗരത്തിൽ വിത്തുകുട്ട 27 ന്

 

പാലാ :>ഭക്ഷ്യ- ആരോഗ്യ സ്വരാജ് പ്രവർത്തനങ്ങളും, ജൈവ വൈവിധ്യ പരിപോഷണവും കാലാവസ്ഥാ പ്രവർത്തനവും ലക്ഷ്യം വച്ച് ഭൂമിക നടത്തിവരുന്ന വിത്തുകുട്ടകൾ മഴക്കാലത്തിൻ്റെ കാർഷിക ഉണർവ്വിനൊപ്പം കൂടുതൽ സജീവമാവുകയാണ്. അഞ്ച് വർഷങ്ങൾക്കു മുൻപാണ് വിത്തുകുട്ട പ്രവർത്തനം ആരംഭിച്ചത്. നൂറ്റി അറുപത് വിത്തുകുട്ടകളാണ് ജില്ലയുടെ പല ഭാഗങ്ങളിലായി ഇതോടകം നടത്തിയത്. പൂഞ്ഞാർ തെക്കേക്കര ബസ് സ്റ്റാൻ്റിൽ ഭൂമിക നേറ്റീവ് വിൻഡോയുടെ സമീപം നടത്തിയ നൂറ്റി അറുപത്തിയൊന്നാമത് വിത്തുകുട്ട ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി ഗോവയിൽ റിട്ട. സീനിയർ സയൻ്റിസ്റ്റ് ഡോ. രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഓണത്തോട് അനുബന്ധിച്ച് ഇരുന്നൂറാമത് വിത്തുകുട്ട നടത്താനുള്ള തയ്യാറെടുപ്പിലാണ് ഭൂമിക.

27 ന് പാലാ അഡാർട്ടിൽ ജൈവകർഷക സമിതി, ഗാന്ധി സ്റ്റഡി സെൻ്റർ പാലാ, അഡാർട്ട് പാലാ എന്നിവയുടെ സഹകരണത്തോടെ 3.30 ന് നൂറ്റിയറുപ്പത്തിരണ്ടാമത് വിത്തുകുട്ട ഞാറ്റുവേലയുടെ ഭാഗമായി നടത്തും. തുടർന്നുള്ള ആഴ്ച്ചകളിൽ പൂഞ്ഞാർ, കൊഴുവനാൽ, മുത്തോലി, ഭരണങ്ങാനം, പാതാമ്പുഴ, കൂട്ടിക്കൽ, കുന്നോന്നി, മേലുകാവ്, തീക്കോയി , മൂന്നിലവ്, തലനാട് എന്നിവിടങ്ങളിലും വിത്തുകുട്ട സംഘടിപ്പിക്കും.

കൈവശമുള്ള പച്ചക്കറികൾ, ഔഷധങ്ങൾ, കിഴങ്ങ് – ഫല വർഗ്ഗങ്ങൾ, വൃക്ഷവിളകൾ എന്നിവയുടെ വിത്തുകളും തൈകളും മറ്റ് നടീൽ വസ്തുക്കളും വിത്തുകുട്ടകളിൽ കൊണ്ടുവന്ന് പരസ്പരം പങ്കുവയ്ക്കുന്ന പ്രക്രിയയിലൂടെ ഇതോടകം ആയിരക്കണക്കിന് കൈമാറ്റങ്ങളാണ് നടന്നിട്ടുള്ളത്. ഒട്ടേറെ പ്രമുഖരും രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കർഷകരും സാമൂഹിക പ്രവർത്തകരും വിത്തുകുട്ടകളിൽ ഭാഗഭാക്കായി. പ്രാദേശിക സംഘാടനത്തിന് സന്നദ്ധ സംഘടനകളുടെയും കർഷകരുടെയും പിന്തുണ തേടുന്നുമുണ്ട് ഭൂമിക. ഫോൺ: 9400213141

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top