Kottayam

അശാസ്ത്രീയമായ റോഡ് നിർമ്മാണവും പിഴക് പാലവും: ഇന്നും രാവിലെ പിഴക് പാലം ജംഗ്ഷനിൽ വാഹന അപകടം

 

പാലാ: പിഴക്:അശാസ്ത്രീയമായ നിർമാണത്തെ തുടർന്ന് മഴക്കാലത്ത് പതിവായി ഉണ്ടാകുന്ന അപകടം ഇന്ന് രാവിലെ വീണ്ടും ആവർത്തിച്ചു. മൂന്നു വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത് അമിതവേഗത്തിൽ വന്ന മിനിലോറി മറ്റൊരു വാഹനത്തിൽ ഓവർടേക്ക് ചെയ്യുന്നതിനിടയിലാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. ആക്ടീവായിലാണ് മിനിലോറിയിടിച്ചത്.

നിർത്തിയിട്ട മറ്റൊരു വാഹനത്തിൽ ഇടിച്ച് മിനിലോറി നിന്നു നിർത്തിയിട്ട വാഹനം അവിടെ ഇല്ലായിരുന്നെങ്കിൽ വെയ്റ്റിംഗ് ഷെഡും ബസ് കാത്തുനിന്ന ആളുകളുടെയും ജീവൻ നഷ്ടപ്പെട്ടേക്കാമായിരുന്നു.

അപകടത്തിൽ പരിക്കേറ്റ് ആളെ ആശുപത്രിയിൽ എത്തിക്കാൻ വാഹനം കിട്ടാത്ത സാഹചര്യത്തിൽ തൊട്ടടുത്ത ആശ്രമത്തിലെ പാലിയാറ്റിക് കെയർ ആംബുലൻസ് ഡ്രൈവർ ദിനേശിനെ വീട്ടിൽ നിന്നും വിളിച്ചുവരുത്തി പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കേണ്ടിവന്നു രാമപുരം പോലീസ് ഉടൻതന്നെ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിക്കാനും ആംബുലൻസ് സൗകര്യം ഒരുക്കാനും മുന്നിട്ടുനിന്നു

പിഴക് പാലത്തിലെ അപകട സാധ്യതയും നിർമ്മാണത്തിലെ തകരാറും പരിഹരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ് കിട്ടിയിട്ട് രണ്ടുവർഷം കഴിഞ്ഞു ഒന്നും നടന്നില്ല എന്നുള്ളതാണ് സത്യം. ഇനിയെങ്കിലും അധികാരികൾ റോഡിൻ്റെ അശാസ്ത്രീയത മാറ്റി പുന:ക്രമീകരണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

റോജൻ ജോർജ് 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top