ഇടുക്കി ചെല്ലാർകോവിൽ മെട്ടിന് സമീപം കിണറ്റിൽ കടുവ വീണു. സ്വകാര്യ വ്യക്തിയുടെ ഏല തോട്ടത്തിലെ കിണറ്റിലാണ് ഇന്ന് പുലർച്ചെ വീട്ടുകാർ കടുവയെ കണ്ടത്.

വീട്ടുകാർ ഉടനെ കുമളി ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് കുമളിയിൽ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തി മയക്കു വെടിവെച്ച് കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു.

ഇന്ന് പുലർച്ചെയാണ് കടുവ ഏലത്തോട്ടത്തിലെ കുഴിയിൽ വീണത്. ഒരു നായയും കുഴിയിൽ കടുവയ്ക്ക് ഒപ്പമുണ്ട്. നായയെ വേട്ടയാടുന്നതിനിടെയിൽ കുഴിയിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് വനം വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. മയക്കുവെടി വയ്ക്കുന്നതിന് മുമ്പ് കൂട് വച്ച് കടുവയെ പിടികൂടാൻ കഴിയുമോ എന്ന് പരിശോധിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

